2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ മൂന്നാം ടി-20 കിരീടം ലക്ഷ്യം വെച്ച് ഇന്ത്യയിറങ്ങുന്നത്. അതേസമയം എന്തുവിലകൊടുത്തും കന്നി ടി-20 കിരീടം സ്വന്തമാക്കാനാണ് കിവീസ് കളത്തിലിറങ്ങുന്നത്.
ഫൈനലില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര റെക്കോഡുകളാണ്. കിരീടമുയര്‍ത്താന്‍ സാധിച്ചാല്‍ ഹോം ഗ്രൗണ്ടില്‍ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനുള്ള അവസരവും ബാക് ടു ബാക് ടി-20 കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമാകാനുള്ള അവസരവുമാണ് ഇന്ത്യയ്ക്ക് വന്നുചേരുക.ടീം ഇന്ത്യ
2024ല്‍ രോഹിത് ശര്‍മയും കൂട്ടരും വെസ്റ്റ് ഇന്‍ഡീസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ വെച്ചായിരുന്നു ഇന്ത്യയുടെ രണ്ടാം കിരീടമുയര്‍ത്തിയത്. വെല്ലുവിളികളെ മറികടന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ വെച്ച് സൂര്യകുമാര്‍ യാദവ് കരീടത്തില്‍ മുത്തമിടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.