ഇന്ത്യയെ പ്രതിനിധീകരിച്ച ഞാന്‍ പോലും പൗരത്വം തെളിയിക്കേണ്ടി വരുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥയെന്താവും: എസ്.ഐ.ആര്‍ നടപടിയിലെ ദുരനുഭവം പങ്കുവെച്ച് മുന്‍ നയതന്ത്രജ്ഞന്‍
ന്യൂദല്‍ഹി: എസ്.ഐ.ആര്‍ പ്രക്രിയയിലെ ദുരനുഭവം പങ്കുവെച്ച് മുന്‍ നയതന്ത്രജ്ഞന്‍ നവ്ദീപ് സുരി. യു.എ.ഇ, ഈജിപ്ത്, ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായും ആസ്‌ട്രേലിയയില്‍ ഹൈകമ്മീഷ്ണറായും അദ്ദേഹം സേവനമനവുഷ്ടിച്ചിട്ടുണ്ട്.
മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയ്ക്കായി സേവനമവുഷ്ടിച്ച തനിക്ക് തന്നെ പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടി വരുന്നുവെങ്കില്‍ സാധരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്. പഞ്ചാബിലെ എസ്.ഐ.ആര്‍ പ്രക്രിയയില്‍ തനിക്ക് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
‘ബൂത്ത് ലെവല്‍ ഓഫീസറെ കണ്ട് വോട്ടര്‍ ഐ.ഡിയും ആധാര്‍ കാര്‍ഡും സമര്‍പ്പിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ 2003ലെ എസ്.ഐ.ആര്‍ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ വിവരങ്ങള്‍ ഒത്തുപോകുന്നില്ലെന്ന് കാണിച്ച് പിന്നീട് എനിക്കൊരു സന്ദേശം ലഭിച്ചു. ഇത് കാണിച്ച് ബി.എല്‍.ഒയെ ബന്ധപ്പെട്ടപ്പോള്‍ നോട്ടീസ് കൈപറ്റാനും ഇന്ത്യന്‍ പൗരനാണെന്ന് തെളിയാക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാനുമാണ് അദ്ദേഹം പറഞ്ഞത്,’ സുരി പറഞ്ഞു.
2003ല്‍ താന്‍ ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.’വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും കൈവശമുള്ള എനിക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാര്‍ എന്ത് ചെയ്യും,’ അദ്ദേഹം ചോദിച്ചു.
Content Highlight: “If even I, having represented India, have to prove my citizenship, what must be the plight of ordinary people?” — Former diplomat shares a harrowing experience regarding the SIR process.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.