എഡിറ്റര്‍
എഡിറ്റര്‍
ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിങ്ക്യന്‍ ജനതയെ സഹായിക്കുമായിരുന്നെന്ന് ദലൈലാമ
എഡിറ്റര്‍
Monday 11th September 2017 10:16am

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ വംശഹത്യയില്‍ പ്രതിഷേധവുമായി ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. ബുദ്ധന്‍ ജീവിച്ചിരുന്നെങ്കില്‍ റോഹിങ്ക്യന്‍ ജനതയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമായിരുന്നെന്ന് ദലൈലാമ പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തനിയ്ക്ക് അതീവ ദു:ഖമുണ്ടെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ കാണുന്നില്ലേ.. റോഹിങ്ക്യന്‍ ജനതയെ അവര്‍ എങ്ങനെയൊക്കെയാണ് ഉപദ്രവിക്കുന്നതെന്ന്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും ബുദ്ധന്‍ അവരെ സഹായിക്കുമായിരുന്നു.’


Also Read: മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് വെളുക്കാനായി ക്രീം ഉപയോഗിച്ച ശ്രീനിവാസന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ്


മ്യാന്മറിലെ റാഖിനില്‍ സൈന്യവുമായി റോഹിങ്ക്യന്‍ സായുധ വിഭാഗമായ ആര്‍സ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് റോഹിങ്ക്യകളുടെ കൂട്ടപ്പലായനം ഉണ്ടായത്. സൈനിക പോസ്റ്റിനുനേരെ ആര്‍സ നടത്തിയ ആക്രമണത്തിന് റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചാണ് സൈന്യം പ്രതികാര നടപടി തുടങ്ങിയത്.

400 പേരാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തീവ്രവാദികളാണെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാട്. സൈനിക നടപടിയെത്തുടര്‍ന്ന് മൂന്നുലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്ന് കൂട്ടപ്പലായനം ചെയ്തത്.

Advertisement