മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ
national news
മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 8:14 am

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍ – ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. റിലായന്‍സ് ജിയോ നിരക്കുകള്‍ വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. ബി.എസ്.എന്‍.എല്ലിന്റെ പുതിയ നിരക്കും ഉടന്‍ വരും.

പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ പ്രതിദിന നിരക്ക് വര്‍ധിക്കും.

രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പാക്കുകളാണ് മാറുന്നത്.നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും.

അതേസമയം എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരും. 199 രൂപയുടെ പ്ലാനിനു പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക.

നിരക്കുവര്‍ധനവുകള്‍ ഇങ്ങനെ,

എയര്‍ടെല്‍

 • 148 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ്, 28 ദിവസത്തേയ്ക്ക്
 • 248 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, ദിവസവും 1.5 ജിബി ഡേറ്റാ എന്നിവ 28 ദിവസത്തേയ്ക്ക്
 • 298 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 100 എസ്.എം.എസ്, 2 ജിബി ഡേറ്റാ 84 ദിവസത്തേയ്ക്ക്
 • 598 രൂപയുടെ പ്ലാന്‍ 82 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
 • 698 രൂപ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ഡാറ്റയും
 • 1699 രൂപയുടെ വാര്‍ഷിക പ്ലാന്‍ 2398 രൂപയിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

ഐഡിയ- വേഡഫോണ്‍

 • 49 രൂപയുടെ പ്ലാന്‍ 38 രൂപയുടെ ടോക്ക്ടൈമും 100 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് 2.5 പൈസവീതം ഈടാക്കും
 • 79 രൂപയുടെ പ്ലാന്‍ 64 രൂപയുടെ ടോക്ക്ടൈമും 200 എംബി ഡേറ്റയും 28 ദിവസത്തേയ്ക്ക് ലഭിക്കും. സെക്കന്‍ഡിന് ഒരു പൈസ വീതം നിരക്ക്
  149 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2 ജിബി ഡേറ്റ, 300 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
 • 249 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റാ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
 • 299 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 2 ജിബി ഡേറ്റ, ദിവസവും 100 എഎസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
 • 399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും മൂന്ന് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 28 ദിവസത്തേയ്ക്ക്
 • 379 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറ് ജിബി ഡേറ്റ, 1000 എസ്.എം.എസ്എന്നിവ 84 ദിവസത്തേയ്ക്ക്
 • 599 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ 84 ദിവസത്തേയ്ക്ക്
 • 699 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും രണ്ട് ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ്
 • 1499 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 24 ജിബി ഡേറ്റ, 3600 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്
 • 2399 രൂപയുടെ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1.5 ജിബി ഡേറ്റ, ദിവസവും 100 എസ്.എം.എസ് എന്നിവ ഒരു വര്‍ഷത്തേയ്ക്ക്

DoolNews Video