താന്തോന്നിക്ക് ശേഷം വീണ്ടുമൊരു ഹിറ്റടിക്കാന്‍ ആ ടീം വരുന്നു; പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വി
Entertainment news
താന്തോന്നിക്ക് ശേഷം വീണ്ടുമൊരു ഹിറ്റടിക്കാന്‍ ആ ടീം വരുന്നു; പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 5:32 pm

‘താന്തോന്നി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഐ.സി.യു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും ബാബുരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ ആണ് സിനിമ നിര്‍മിക്കുന്നത്. 2010ല്‍ പൃഥ്വിരാജിനെ നായകനാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി വലിയ വിജയമായിരുന്നു. ചിത്രത്തിന് ഇപ്പോഴും പ്രത്യേക ഫാന്‍ ബേസുണ്ട്. സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞിന് ഇപ്പോഴും ആരാധകരുണ്ട്. ചിത്രത്തിലെ ത്രസിപ്പിക്കുന്ന ഡയലോഗും ആക്ഷനും അന്നത്തെ യുവ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു.

നാട്ടുരാജാവ്, രാജമാണിക്യം, അലിഭായ് എന്നീ മാസ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരന്‍ ടി.എ ഷാഹിദ് ആയിരുന്നു താന്തോന്നിയുടെ തിരക്കഥ രചിച്ചത്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍ ശ്രീനിവാസനാണ് നിര്‍വഹിക്കുന്നത്.

എഡിറ്റിംഗ്-ലിജോപോള്‍ ,മ്യൂസിക്- ജോസ് ഫ്രാങ്കിളിന്, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-ഷിബു ജി.സുശീലന്‍, സൗണ്ട് ഡിസൈനിങ്-രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാര്‍, പ്രോജക്ട് ഡിസൈനര്‍-രമേശ് തെക്കേപ്പാട്ട്, കലാസംവിധാനം-ബാവ, സ്റ്റില്‍-നൗഷാദ്, കോസ്റ്റ്യും-സ്റ്റെഫി സേവ്യര്‍, മേക്കപ്പ്-റോണക്സ്, ഫിനാന്‍സ് കാന്‍ട്രോളര്‍-എം.എസ്. അരുണ്‍, ഡിസൈന്‍-ടെന്‍പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

content highlight: icu malayalam movie updation