ന്യൂദല്‍ഹി: സാമ്പത്തിക സര്‍വീസുകളുടെ ലഭ്യത വർധിപ്പിക്കാനും ദേശീയ വികസനത്തെ പിന്തുണക്കാനുമായി, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സോണല്‍ ഓഫീസിന്റെയും അഞ്ച് പുതിയ ബ്രാഞ്ചുകളുടെയും ഉദ്ഘാടനം ന്യൂദല്‍ഹിയിലെ കോണോട്ട് പ്ലേസ് ബ്രാഞ്ചില്‍ വെച്ച് നടത്തി.
ഗുഡ് വില്‍ അംബാസിഡര്‍-LACTC, ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണര്‍ അഡ്വ. കെ.ജി. അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു കെ.ജി. അനില്‍ കുമാര്‍.
ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍ടൈം ഡയറക്ടറും വൈസ് ചെയര്‍പേഴ്‌സണും സി.ഇ.ഒയുമായ ഉമ അനില്‍ കുമാര്‍ ചടങ്ങില്‍ ഭദ്ര ദീപം കൊളുത്തി. ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് സ്വാഗത പ്രഭാഷണം നടത്തി. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ സി.എസ്. ഷിന്റോ സ്റ്റാന്‍ലി ചടങ്ങിന് നന്ദി അറിയിച്ചു.
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപഭോക്തൃ-കേന്ദ്രിത ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ദൗത്യത്തിലേക്കുള്ള വലിയ നേട്ടമായാണ് ഈ ഉദ്ഘാടനത്തെ കാണുന്നതെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറഞ്ഞു.
കോണോട്ട് പ്ലേസിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ സോണല്‍ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷന്‍സ് ഹബ് ആയി പ്രവര്‍ത്തിക്കും. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കോണ്‍നോട്ട് പ്ലേസ്, മല്‍വിയ നഗര്‍, കരോള്‍ ബാഗ്, രാജീന്ദര്‍ നഗര്‍, രോഹിണി എന്നിവിടങ്ങളിലായി അഞ്ച് പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. ഇതിലൂടെ ദല്‍ഹിയില്‍ മെച്ചപ്പെട്ട സേവന ലഭ്യതയും വേഗത്തിലുള്ള സര്‍വീസ് ഡെലിവറിയും ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യവും ഉറപ്പാക്കുന്നുവെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് അറിയിച്ചു.
മുപ്പതിലധികം വര്‍ഷങ്ങളായി ഇന്ത്യന്‍ എന്‍.ബി.എഫ്.സി മേഖലയിലെ വിശ്വസ്തമായ പേര് എന്ന നിലയില്‍, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ജനങ്ങളിലേക്ക് സുരക്ഷിതവും സുതാര്യവുമായ ധനകാര്യ സേവനങ്ങള്‍ എത്തിച്ചുവരുന്നു. രാജ്യത്തുടനീളം രണ്ടായിരത്തിലധികം ജീവനക്കാര്‍, മുന്നൂറിലധികം ശാഖകള്‍, മുപ്പത്തിയഞ്ച് ലക്ഷത്തിലധികം സന്തുഷ്ട ഉപഭോക്താക്കള്‍ എന്നിവയോടൊപ്പം ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ജൈത്രയാത്ര തുടരുന്നു.
സ്ഥാപനത്തിന്റെ ഈ പുതിയ അധ്യായം ദല്‍ഹിയിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും വിശ്വാസമേറിയ ധനകാര്യ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പറഞ്ഞു.
‘മുപ്പതിലധികം വര്‍ഷങ്ങളായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വിശ്വസ്തത, സുതാര്യത, ഉപഭോക്തൃ-കേന്ദ്രിത സമീപനം എന്നിവയുടെ പ്രതീകമാണ്. നിലവിലെ വിപുലീകരണം, മികച്ച സേവന നിലവാരം നിലനിര്‍ത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും ലഭ്യതയും നല്‍കുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തമാക്കുന്നതാണ്,’ എന്ന് കെ.ജി. അനില്‍ കുമാര്‍ പറഞ്ഞു.
കൂടുതല്‍ അറിയാന്‍: iclfincorp.com, 011 4372 1463.
Content Highlight: ICL Fincorp Zonal Office and five new branches inaugurated in Delhi