ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യൂവേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ 2025 നവംബര്‍ 17ന് ആരംഭിക്കുന്നു.
12.62% വരെ യഥാര്‍ത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി ഇഷ്യൂ, ഫ്‌ളെക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക് സുരക്ഷിതമായ നിക്ഷേപാവസരമാണെന്നാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് പറയുന്നത്.
ഈ എന്‍.സി.ഡി ഇഷ്യൂ 2025 നവംബര്‍ 28 വരെയാണ് തുറന്നിരിക്കുക. CRISIL BBB- /STABLE റേറ്റിങ്ങും ഇതിന് ലഭിച്ചിട്ടുണ്ട്.
1,000 രൂപയാണ് ഓരോ എന്‍.സി.ഡി-യുടെയും മുഖവില. 13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസ വാര്‍ഷിക, ക്യുമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു.
10.50% മുതല്‍ 12.62% വരെയാണ് പലിശ നിരക്ക്. കുറഞ്ഞ അപേക്ഷാ തുക 10,000 ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക് ഇത് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും എന്നതും ഇതിന്റെ പ്രത്യേകതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
34 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറാണ് മുമ്പില്‍ നിന്നും നയിക്കുന്നത്.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ എന്നിങ്ങനെ പത്ത് സംസ്ഥാനങ്ങളില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് ഇതിനോടകം സ്വാധീനമറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ 93 വര്‍ഷത്തെ ചരിത്രമുള്ള, ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (Salem Erode Investments) ഏറ്റെടുത്തതോടെ ധനകാര്യ മേഖലയിലെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തിയതായും ഇവര്‍ അവകാശപ്പെടുന്നു.
ഗോള്‍ഡ് ലോണുകള്‍, ഹയര്‍ പര്‍ച്ചേസ് ലോണുകള്‍, ബിസിനസ് ലോണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവന പോര്‍ട്ട്‌ഫോളിയോ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്റ്റിക്‌സ് ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎല്‍ ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും ഹോള്‍-ടൈം ഡയറക്ടറും സി.ഇ.ഒയുമായ ശ്രീമതി ഉമാദേവി അനില്‍കുമാറിന്റെയും സംയുക്ത നേതൃത്വത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഐ.സി.എല്‍ ബ്രാഞ്ചുമായി ബന്ധപ്പെടുക.