മഞ്ഞു മുട്ടകളുമായി ഒരു ദ്വീപ്, അപൂര്‍വ്വ പ്രകൃതി പ്രതിഭാസം
World
മഞ്ഞു മുട്ടകളുമായി ഒരു ദ്വീപ്, അപൂര്‍വ്വ പ്രകൃതി പ്രതിഭാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2019, 12:22 pm

ബീച്ച് യാത്രയ്ക്കിറങ്ങിയ റിസ്‌റ്റോ മാറ്റില എന്നയാളും ഭാര്യയ്ക്കും ജീവിതത്തില്‍ ഇന്നു വരെ കാണാത്ത അപൂര്‍വ്വ ദൃശ്യങ്ങള്‍ കണ്ടതിന്റെ അമ്പരിപ്പിലാണ്. സൂര്യാസ്തമയവും തിരമാലകളും കാണാന്‍ പോയ ഇവര്‍ക്ക് പക്ഷേ കാണാന്‍ കഴിഞ്ഞത് കടലില്‍ പരന്നു കിടക്കുന്ന അനേകം മഞ്ഞു മുട്ടകളാണ്. കൈയ്യില്‍ കരുതിയ ക്യാമറയില്‍ ഇയാള്‍ എടുത്ത മഞ്ഞു മുട്ടകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഫിന്‍ലന്‍ഡിനും സ്വീഡനും ഇടയിലുള്ള ഹെയ്‌ലുറ്റോ എന്ന ദ്വീപിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം ഉണ്ടായത്. മഞ്ഞു പാളികള്‍ക്കുമേല്‍ കാറ്റും വെള്ളവും അടിച്ചതുമൂലമാണ് ഇത്തരമൊരു പ്രതിഭാസമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

25 വര്‍ഷമായി ബീച്ചിനു സമീപം താമസിക്കുന്ന താന്‍ ഇതുവരെയും ഇത്തരത്തിലൊരു കഴ്ച കണ്ടിട്ടില്ലെന്നാണ് റിസ്റ്റോ ബി.ബി.സിയോട് പറഞ്ഞത്. ബീച്ചിനു സമീപമുള്ള ഒളു എന്ന നഗരത്തിലാണ് ഇയാള്‍ താമസിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുമ്പ് റഷ്യയിലും ചിക്കാഗോയിലും ഇങ്ങനെ സംഭവിച്ചിച്ചുണ്ട്.