എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: റഊഫിന്റെ ഒത്തുതീര്‍പ്പ് സംഭാഷണം പുറത്ത്
എഡിറ്റര്‍
Tuesday 16th October 2012 1:30pm

ka raufകോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് റഊഫിന്റേതെന്ന് പറയപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയാണ് സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്. ജബ്ബാര്‍ ഹാജിയുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.

Ads By Google

കൊണ്ടോട്ടിയിലെ ക്വാറി പ്രശ്‌നം പരിഹരിച്ചാല്‍ ഐസ്‌ക്രീം കേസില്‍ വെളിപ്പെടുത്തലുമായി എത്തിയ പെണ്‍കുട്ടിയെ പിന്‍വലിക്കാമെന്നാണ് റഊഫ് ഫോണില്‍ പറയുന്നത്.

ക്വാറി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഒരു പെണ്‍കുട്ടിയെ കൂടി രംഗത്തിറക്കുമെന്നും റൗഫ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കാമെന്ന് ജബ്ബാര്‍ ഹാജി മറുപടി പറയുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയെ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ വെച്ച് കാണാന്‍ പോകുന്നതിന് മുമ്പായി ജബ്ബാര്‍ ഹാജിയുമായി റൗഫ് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. സംഭാഷണത്തിനിടയില്‍ കുഞ്ഞാലിക്കുട്ടിയുമായി എന്തു സംസാരിക്കണെമന്ന് ജബ്ബാര്‍ ഹാജി റൗഫിനോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.

ഈ സംഭാഷണം കഴിഞ്ഞ് ഒരാഴ്ച്ചക്ക് ശേഷമാണ് റഊഫ് അറസ്റ്റിലാവുന്നത്.

Advertisement