ഒന്നാമത് കങ്കാരുക്കള്‍, ഇന്ത്യ ആറാമത്, ലങ്ക നാലും പാകിസ്ഥാന്‍ അഞ്ചും; പോയിന്റ് പട്ടികയിങ്ങനെ
Sports News
ഒന്നാമത് കങ്കാരുക്കള്‍, ഇന്ത്യ ആറാമത്, ലങ്ക നാലും പാകിസ്ഥാന്‍ അഞ്ചും; പോയിന്റ് പട്ടികയിങ്ങനെ
ആദര്‍ശ് എം.കെ.
Thursday, 8th January 2026, 2:49 pm

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ. ആഷസ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ 87.50 പോയിന്റ് പേര്‍സെന്റേജുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇതുവരെ കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും കങ്കാരുക്കള്‍ വിജയം രുചിച്ചു. ഒന്നില്‍ പരാജയം. ആകെ നേടിയത് 84 പോയിന്റ്.

മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഓസീസ് പരാജയപ്പെട്ടത്. 2011ന് ശേഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയില്‍ വിജയിച്ച ആദ്യ മത്സരമായിരുന്നു ഇത്.

അതേസമയം, ആഷസ് പരമ്പര വീണ്ടും കൈവിട്ട ഇംഗ്ലണ്ട് ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. പത്ത് മത്സരത്തില്‍ മൂന്നെണ്ണം മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആറെണ്ണം പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലും അവസാനിച്ചു. 31.67 ആണ് ഇംഗ്ലണ്ടിന്റെ പി.സി.ടി.

ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. Photo: ECB/x.com

 

മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായി 77.78 പോയിന്റ് ശതമാനവുമായി ന്യൂസിലാന്‍ഡാണ് പട്ടികയില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍. സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ഒമ്പത് മത്സരത്തില്‍ നാല് വിജയവും നാല് തോല്‍വിയും ഒരു സമനിലയുമായി 48.15 പി.സി.ടിയാണ് ഇന്ത്യയ്ക്കുള്ളത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര തോല്‍വിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.

ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് കളിക്കുക. ശ്രീലങ്കയ്‌ക്കെതിരെ എതിരാളികളുടെ തട്ടകത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഗില്ലിനും സംഘത്തിനും കളിക്കാനുള്ളത്.

 

Content Highlight: ICC WTC standings, Australia remains at the top

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.