സഞ്ജുവിന് തിരിച്ചടി; വിന്‍ഡീസിനെതിരെയുള്ള സെലിബ്രേഷന്‍ പണിയാവുമോ?
Cricket
സഞ്ജുവിന് തിരിച്ചടി; വിന്‍ഡീസിനെതിരെയുള്ള സെലിബ്രേഷന്‍ പണിയാവുമോ?
ഫസീഹ പി.സി.
Tuesday, 3rd March 2026, 7:49 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പ്രകടനം നടത്തിയ സഞ്ജു സാംസണെതിരെ ഐ.സി.സി നടപടിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിന്ഡീസിനെതിരെയുള്ള മത്സരത്തിന് ശേഷം നടത്തിയ സെലിബ്രേഷനാണ് താരത്തിന് തിരിച്ചടിയാകുന്നത്.

വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചതിന് പിന്നാലെ സഞ്ജു ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇതിനായി മുട്ടുകുത്തുന്നതിനിടെ താരം ബാറ്റും ഹെല്‍മെറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇതാണ് താരത്തിന് വിനയാകുന്നതെന്നാണ് വിവരം.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിനിടെ വിജയാഘോഷം നടത്തുന്ന സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവിന്റെ ഈ നടപടി ഐ.സി.സി നിരീക്ഷിക്കുകയാണ് എന്നും താരത്തിന് എതിരെ അച്ചടക്ക നടപടി എടുത്തേക്കുമെന്നും സൂചനകളുണ്ട്. താരം ബാറ്റ് നിലത്തേക്ക് എറിഞ്ഞത് ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2ന് എതിരാണ്. ഈ നിയമപ്രകാരം ബാറ്റ്, ഹെല്‍മറ്റ്, സ്റ്റംപ് എന്നിവരടങ്ങുന്ന കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും എതിര്‍ ടീമിലെ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.

ഇതൊരു ലെവല്‍ 1 കുറ്റകൃത്യമാണ്. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീ മെറിറ്റ് പോയിന്റുകളോ ആണ് ശിക്ഷയായി ലഭിക്കുക. എന്നാല്‍, നേരത്തെ താരം ഡി മെറിറ്റ് പോയിന്റുകള്‍ നേടിയിട്ടുണ്ടെങ്കില്‍ അത് വലിയ തിരിച്ചടിയാകും. അങ്ങനെയെങ്കില്‍ താരത്തിന് വിലക്ക് വരെ വന്നേക്കാം.

എന്നാല്‍, നാല് ഡീമെറിറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിലക്ക് നേരിടുകയുള്ളൂ. നിലവില്‍ സഞ്ജുവിന് ഡീമെറിറ്റ് പോയിന്ററുകള്‍ ഇല്ലെന്നാണ് വിവരം.

അതേസമയം, സഞ്ജുവും ഇന്ത്യയും ആദ്യ സെമി ഫൈനലിലിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. മാര്‍ച്ച് അഞ്ചിനാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

Content Highlight: ICC to take action against Sanju Samson for his match winning celebration in West Indies clash in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി