അഹമ്മദാബാദ് നടന്ന ഫൈനലില്‍ അര്‍ഷ്ദീപ് കിവി ബാറ്റര്‍ ഡാരില്‍ മിച്ചലിന് നേരെ പന്തെറിഞ്ഞിരുന്നു. ഇതാണ് താരത്തിന് വിനയായത്. താരത്തിന് പിഴ ചുമത്തിയ വിവരം ഐ.സി.സി വാര്‍ത്ത കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
Photo: BCCI/x.com
ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് അര്‍ഷ്ദീപിനെതിരെ നടപടി എടുത്തിരിക്കുന്നത്. താരം ലെവല്‍ 1 കുറ്റകൃത്യം ചെയ്തുവെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ എതിര്‍ താരത്തിന് നേരെ അപകടകരമായ രീതിയില്‍ പന്തോ മറ്റ് ഉപകരണങ്ങളോ വലിച്ചെറിയുന്നത് കുറ്റകരമാണ് എന്നാണ് ഈ നിയമത്തില്‍ പരാമര്‍ശിക്കുന്നത്.
ലോകകപ്പ് ഫൈനലില്‍ കിവീസ് ഇന്നിങ്‌സിന്റെ 11ാം ഓവറിനിടെയായിരുന്നു ഈ സംഭവം നടന്നത്. അര്‍ഷ്ദീപ് എറിഞ്ഞ പന്തില്‍ മിച്ചല്‍ വലിയ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍, പന്ത് പിച്ചില്‍ കുത്തി ഉയര്‍ന്ന് ഇന്ത്യന്‍ പേസറുടെ കൈകളിലെത്തി. ക്രീസിന് പുറത്തായിരുന്ന മിച്ചലിനെ പുറത്താക്കാനായി അര്‍ഷ്ദീപ് പന്ത് സ്റ്റംപിന് നേരെ എറിഞ്ഞു.
It’s not just the atmosphere that’s heating up in Ahmedabad! 🥵
എന്നാല്‍, ലക്ഷ്യം പിഴച്ച പന്ത് മിച്ചലിന്റെ കാലിലാണ് കൊണ്ടത്. ഇതില്‍ പ്രകോപിതനായി കിവീസ് ബാറ്റര്‍ അര്‍ഷ്ദീപിന് നേരെ പാഞ്ഞടുത്തെങ്കിലും ഇന്ത്യന്‍ പേസര്‍ തിരിഞ്ഞു നടന്നു. പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ കിവീസ് താരത്തിനടുത്തെത്തി രംഗം ശാന്തമാക്കി.
അമ്പയര്‍ അര്‍ഷ്ദീപിനെ വിളിച്ച് ശാസിക്കുകയും ചെയ്തിരുന്നു. ആ ഓവറിന് ശേഷം അര്‍ഷ്ദീപ് മിച്ചലിന്റെ അടുത്ത് ചെന്ന് ഖേദപ്രകടനവും നടത്തി. മത്സരശേഷം ഇരുവരും സംസാരിക്കുന്നതും സൗഹൃദം പങ്കിടുകയും ചെയ്തു.