എഡിറ്റര്‍
എഡിറ്റര്‍
ഇബ്‌നുമാജിദ് ഗാമക്ക് വഴികാണിച്ചിട്ടില്ല
എഡിറ്റര്‍
Monday 29th July 2013 3:59pm

[nextpage title=”ഇബ്‌നുമാജിദ് ഗാമക്ക് വഴികാണിച്ചിട്ടില്ല”]


വ്യാജചരിത്രമെഴുത്തിന്റെ ഇരകളുടെ നീണ്ടപട്ടികയില്‍ ഇബ്‌നുമാജിദ് എങ്ങനെയാണ് ഉള്‍പ്പെടുന്നതെന്ന് ഗ്രന്ഥകാരന്‍ പരിശോധിക്കുന്നത് വാസ്‌കോഡഗാമയുടെ കൈപടയിലുള്ള ഡയറിക്കുറിപ്പിന്റെ തന്നെ വെളിച്ചത്തിലാണ്.


Ibnu-Majid--Chatithrakaramalineബുക്‌ന്യൂസ് /നസ്ഫത് റഹമാന്‍
line

പുസ്തകം: ഇബ്‌നുമാജിദ്- ചരിത്രകാരന്മാര്‍ക്കോരു നിവേദനം

എഴുത്തുകാരന്‍ : ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി

വിവര്‍ത്തനം: അബ്ദുറഹ്മാന്‍ ആദൃശ്ശേരി
വിഭാഗം:ചരിത്രം
പേജ്: 99
വില: 200 രൂപ
പ്രസാധകര്‍:  അദര്‍ ബുക്‌സ്‌, കോഴിക്കോട്.


കിഴക്കും പടിഞ്ഞാറുമുള്ളവരുടെ ചരിത്രബോധത്തില്‍ വാസ്‌കോഡഗാമയുടെ കോഴിക്കോട്ടേക്കുള്ള പ്രഥമ അധിനിവേശയാത്രയുടെ വഴികാട്ടിയായി അവരോധിക്കപ്പെടുന്നത് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്‌നുമാജിദാണ്.

Ads By Google

വ്യാപകവും വിപുലവുമായ ഈ അബദ്ധധാരണ എങ്ങനെയാണ് പ്രചരിക്കപ്പെട്ടതെന്നും ആ വഴികാട്ടി വാസ്തത്തില്‍ ആരായിരുന്നെന്നും അന്വേഷിക്കുന്ന പഠനമാണ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി എഴുതി അബദുറഹ്മാന്‍ ആദൃശ്ശേരി വിവര്‍ത്തനം ചെയ്ത ഇബ്‌നുമാജിദ്- ചരിത്രകാരന്മാര്‍ക്കോരു നിവേദനം എന്ന പുസ്തകം.

ഷാര്‍ജയുടെ ഭരണാധികാരിയായ ഗ്രന്ഥകാരന്‍ ഗള്‍ഫിലെ ഷൈഖുമാര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനാണ്. അടിസ്ഥാനപരമായി ചരിത്രകാരനാണ് ഡോ. സുല്‍ത്താന്‍. 29-ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം എക്‌സെറ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത് ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ദ ഗള്‍ഫ് എന്ന പഠനത്തിനാണ്.

ഓറിയന്റലിസ്റ്റ് സാഹിത്യകാരന്മാര്‍ അറേബ്യന്‍ ഉള്‍ക്കടലിലെ അറബ് കൊള്ളക്കാരെക്കുറിച്ചെഴുതിക്കൂട്ടിയ മിത്തുകളെ ചരിത്രപരമായി വിശകലനം ചെയ്യുകയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തുറന്നുകാണിക്കുകയും ചെയ്യുന്ന പ്രസ്തുതഗ്രന്ഥം പോസ്റ്റ്‌കൊളോനിയല്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ വിശ്രുതമാണ്. പോസ്റ്റുകൊളോനിയല്‍ ചരിത്രരചനയില്‍ കനപ്പെട്ട മറ്റൊരു ചെറുത്തുനില്‍പാണ് ഇവിടെ നിരൂപണം ചെയ്യുന്ന ഗ്രന്ഥം. അദര്‍ ബുക്‌സാണ് പ്രസാധകര്‍.

പലപ്പോഴും അറബ് മുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും തെല്ല് അഭിമാനത്തോടെയാണ് ഇബ്‌നുമാജിദ് ഗാമക്കു വഴികാണിച്ച കെട്ടുകഥ ആവശ്യത്തിനും അനാവശ്യത്തിനും ഉദ്ധരിക്കാറുള്ളത്.

വ്യാജചരിത്രമെഴുത്തിന്റെ ഇരകളുടെ നീണ്ടപട്ടികയില്‍ ഇബ്‌നുമാജിദ് എങ്ങനെയാണ് ഉള്‍പ്പെടുന്നതെന്ന് ഗ്രന്ഥകാരന്‍ പരിശോധിക്കുന്നത് വാസ്‌കോഡഗാമയുടെ കൈപടയിലുള്ള ഡയറിക്കുറിപ്പിന്റെ തന്നെ വെളിച്ചത്തിലാണ്.

[nextpage title=”പുസ്തക രചനയുടെ പശ്ചാത്തലം”]

Dr.-Sultan-Bin-Mohammed-Al-1999-2000 അധ്യയനവര്‍ഷത്തില്‍ ആധുനിക അറേബ്യന്‍ ഗള്‍ഫിന്റെ ചരിത്രത്തെക്കുറിച്ച് ഷാര്‍ജാ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസെടുക്കുന്ന വേളയിലാണ് ഇബ്‌നു മാജിദിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ വ്യാപ്തി ഗ്രന്ഥകാരന്‍ മനസ്സിലാക്കുന്നത്.

Ads By Google

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തുനിന്ന് വാസ്‌കോഡ ഗാമക്ക് ഇന്ത്യയിലേക്കുള്ള വഴികാണിച്ചുകൊടുത്തത് അറേബ്യന്‍ നാവികനായ ഇബ്‌നു മാജിദ് അല്ലെന്നും അത് ക്രൈസ്തവനായൊരു ഗുജറാത്തി നാവികനായിരുന്നെന്നും ഡോ. സുല്‍ത്താന്‍ ക്ലാസില്‍ വിശദീകരിച്ചുവെങ്കിലും മിക്ക ചരിത്രാധ്യാപകരും ഈ വീക്ഷണം അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

യു.എ.ഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതേ അബദ്ധചരിത്രമാണ് പഠിപ്പിച്ചുകൊണ്ടിരുന്നത് എന്നുകൂടി ബോധ്യമായതോടെ ഈ പുസ്തകമെഴുതാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പോര്‍ച്ചുഗീസ് ഭാഷയില്‍ ഗാമയെഴുതിയ ഡയറിക്കുറിപ്പുകളില്‍ തങ്ങള്‍ക്ക് ഒരു ക്രൈസ്തവ വഴികാട്ടിയെത്തന്നെ അയച്ചുകിട്ടിയതിലുള്ള ആനന്ദം ഗാമ രേഖപ്പെടുത്തുന്നത് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു.

ഇത്തരമൊരു ചരിത്രരേഖ തിരസ്‌കൃതമാവുകയും ഇബ്‌നു മാജിദെന്ന സാത്വിക നാവിക പ്രതിഭ അധിനിവേശത്തിന്റെ കൂട്ടിക്കൊടുപ്പുകാരനായി മാറുകയും ചെയ്തത് എങ്ങനെയെന്ന് വിവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ആദൃശ്ശേരി ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

ചരിത്രകാരനായ ജി.ആര്‍ ടിബ്ബെറ്റ്‌സും വാസ്‌കോഡ ഗാമയുടെ വഴികാട്ടി ഇബ്‌നു മാജിദാണെന്ന വാദത്തെ ഖണ്ഡിക്കുന്നതായി പുസ്തകത്തിന് പ്രസാധകര്‍ എഴുതിയ അദര്‍വേഡില്‍ പറയുന്നു.

മനോഹരമാണ് പുസ്തകത്തിന്റെ നിര്‍മിതി. അറബിമൂലവും പോര്‍ച്ചുഗീസ് ഭാഷയില്‍ ഗാമയുടെ ൈകപടയിലുള്ള കൈയ്യെഴുത്തുപ്രതിയും ചേര്‍ത്തത് പുസ്തകത്തിന്റെ ചരിത്രപരമായ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. അധിനിവേശചരിത്രമെഴുതുന്നവര്‍ ഇനിമേലെങ്കിലും ഈ അക്കാദമിക പ്രമാണത്തെ അവഗണിച്ചുകൂട.

Book Name: Ibnu Majid- Chatithrakaramarkkoru Nivedanam
Author:Dr. Sultan Bin Mohammed Al Qasimi
Classification: History
Page: 99
Price: Rs 200.00
Publisher: Other Books, Kozhikode

Advertisement