മറ്റുള്ളവരെ എനിക്ക് വേദനിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു, എന്നാല്‍ പോണ്ടിംഗിന്റെ തലയായിരുന്നു എനിക്ക് വേണ്ടത്; അവകാശവാദവുമായി അക്തര്‍
Sports News
മറ്റുള്ളവരെ എനിക്ക് വേദനിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു, എന്നാല്‍ പോണ്ടിംഗിന്റെ തലയായിരുന്നു എനിക്ക് വേണ്ടത്; അവകാശവാദവുമായി അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th March 2022, 9:31 pm

നീണ്ട 24 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്ഥാനിലെത്തി ടെസ്റ്റ് കളിക്കുകയാണ്. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണത്താലാണ് ഓസീസ് ഏറെ നാളായി പാക് മണ്ണില്‍ പര്യടനത്തിനെത്തിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ തോല്‍വിയുടെ വക്കിലാണ്.

ഈ അവസരത്തിലാണ് മുന്‍ പാക് പേസര്‍ ഷോഐബ് അക്തര്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് റിക്കി പോണ്ടിംഗിനെ പരീക്ഷിക്കണമായിരുന്നുവെന്നും അദ്ദേഹത്തിന്റെ തല വെട്ടാന്‍ പോന്ന പന്തുകളായിരുന്നു താന്‍ എറിഞ്ഞിരുന്നത് എന്ന അവകാശവാദമാണ് താരം ഉന്നയിക്കുന്നത്.

1999 പെര്‍ത്ത് ഇന്നിംഗ്‌സിലായിരുന്നു തന്റെ ആ പന്തെന്നായിരുന്നു താരം പറയുന്നത്. പെര്‍ത്തിലെ ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചില്‍ വെച്ച് ബാറ്റര്‍മാരെ വേദനിപ്പിക്കണമെന്ന് മാത്രമായിരുന്നു തന്റെ ചിന്ത.

‘ടെസ്റ്റ് മാച്ചില്‍ ബാറ്റര്‍മാരെ വേദനിപ്പിക്കണമെന്നായിരുന്നു എനിക്ക്,’ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

‘അതുകൊണ്ടാണ് ഞാന്‍ വേഗത്തില്‍ പന്തെറിഞ്ഞത്. എനിക്ക് റിക്കി പോണ്ടിംഗിനെ കാര്യമായി തന്നെ പരീക്ഷിക്കണമായിരുന്നു.

എനിക്കൊരിക്കലും പോണ്ടിംഗിനെ എന്റെ പേസ് കൊണ്ട് തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ തല പോലും വെട്ടിയെടുത്തേനെ, അത് അത്രയ്ക്കും വേഗതയേറിയ പന്തായിരുന്നുഞാന്‍ എറിഞ്ഞത്,’ അക്തര്‍ പറയുന്നു.

തന്റെ അഗ്രഷന്‍ അവര്‍ ഇഷ്ടപെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘അവര്‍ക്കെന്റെ അഗ്രഷന്‍ വളരെയധികം ഇഷ്ടമായിരുന്നു കാരണം അവരെ ഏറ്റവും ഇഷിടപ്പെടുന്ന പാകിസ്ഥാനി ഞാനാണെന്ന് അവര്‍ക്ക് തോന്നിക്കാണും. 2005 ടെസ്റ്റ് സീരീസില്‍ ഞാനതവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ജസ്റ്റിന്‍ ഗാംഗറുമായും മാത്യു ഹെയ്ഡനുമായും ഞാന്‍ ഫൈറ്റിലുമേര്‍പ്പെട്ടിരുന്നു, കായികപരമായല്ല വാക്കാലായിരുന്നു ആ ഫൈറ്റ്. എന്നാല്‍ ഓസീസ് താരങ്ങള്‍ ഇപ്പോള്‍ അല്‍പം മയപ്പെട്ടിരിക്കുന്നു. അത് എന്തുകൊണ്ടെന്നെനിക്കറിയില്ല, പക്ഷേ എനിക്ക് പഴയ ഓസീസിനെ ആയിരുന്നു ഇഷ്ടം,’ അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  I would have chopped off Ricky Ponting’s head – Shoaib Akhtar makes big claim