മഹാരാജാസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയകഥ സിനിമയാക്കിയപ്പോൾ ചിത്രത്തിന്റെ വാണിജ്യവിജയത്തിന് വേണ്ടി എസ്.എഫ്.ഐ യുടെ (മെക്സിക്കൻ അപാരത) കഥയാക്കി മാറ്റിയെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞതിന് പിന്നാലെ ഇത് വലിയൊരു ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.
മഹാരാജാസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയകഥ സിനിമയാക്കിയപ്പോൾ ചിത്രത്തിന്റെ വാണിജ്യവിജയത്തിന് വേണ്ടി എസ്.എഫ്.ഐ യുടെ (മെക്സിക്കൻ അപാരത) കഥയാക്കി മാറ്റിയെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞതിന് പിന്നാലെ ഇത് വലിയൊരു ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.
രൂപേഷ് പറഞ്ഞത് പച്ചക്കള്ളമെന്നും മെക്സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നും ചെ ഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നും ടോം ഇമ്മട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി രൂപേഷ് പീതാംബരനും രംഗത്ത് എത്തി.
താൻ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി വിജയിച്ചിട്ടുള്ളവനാണെന്നും മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിൽ കെ.എസ്.യുക്കാരനായിട്ടും അഭിനയിച്ചിട്ടുണ്ടെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണെന്നും പറഞ്ഞ അദ്ദേഹം, താൻ ആരാധിക്കുന്ന നേതാക്കളുടെ പേരും ഫേസ്ബുക്കിൽ പങ്കുവെച്ചു.
കെ. കരുണാകരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ഇ. കെ. നയനാർ (മാർകിസ്റ്റ്), അടൽ ബിഹാരി വാജ്‌പേയി (ബി.ജെ.പി), ജെ. ജയലളിത (എ.ഐ.എ.ഡി.എം.കെ), നരേന്ദ്ര മോദി (ബി.ജെ.പി) എന്നിവരെയാണ് താൻ ആരാധിക്കുന്നതെന്നും അതുകൊണ്ട് പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, സത്യസന്ധമായിട്ടാണ് മെക്‌സിക്കൻ അപാരതയുടെ കാര്യം പറഞ്ഞതെന്നും രൂപേഷ് കുറിച്ചു.
എന്നാൽ, താൻ പറഞ്ഞത് പച്ചക്കള്ളമെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോൾ താൻ പ്രതികരിച്ചുവെന്നും തന്റെ പ്രതികരണത്തിലൂടെ ജിനോ ജോണിന്റെ കാര്യത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും രൂപേഷ് പറഞ്ഞു.
സത്യമേവ ജയതേ എന്നുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം, ടോം ഇമ്മട്ടി പറഞ്ഞതിനെതിരെ ജിനോ ജോണും രംഗത്ത് വന്നിരുന്നു. സംവിധായകനാണ് നുണ പറയുന്നതെന്നും 2010ൽ മഹാരാജാസ് കോളേജിൽ എസ്.എഫ്. ഐയെ തോൽപ്പിച്ച് കെ.എസ്.യുവിന്റെ ചെയർമാനായ വ്യക്തിയായ തന്റെ കഥയാണ് മെക്‌സിക്കൻ അപാരതയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്നത്തെ പത്രമാധ്യമങ്ങളിൽ അത് ചർച്ച ആയിരുന്നെന്നും എന്നാൽ സിനിമയ്ക്ക് വേണ്ടി കഥയാക്കിയപ്പോൾ കെ.എസ്.യുവിന്റെ കഥ ആക്കിയാൽ വിജയിക്കില്ല എന്നുപറഞ്ഞപ്പോഴാണ് കഥ മാറ്റിയതെന്നും ജിനോ ജോൺ പറഞ്ഞിരുന്നു.
ഇത് തന്റെ കഥയാണെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ കൊടുക്കും എന്നുപറഞ്ഞതുകൊണ്ടാണ് താൻ കഥ മാറ്റാൻ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: I worship leaders including Narendra Modi and K. Karunakaran; I have no political agenda says Roopesh Peethambaran