എഡിറ്റര്‍
എഡിറ്റര്‍
കരീനയ്ക്കും സെയ്ഫിനും മംഗളമേകി ഷാഹിദ് കപൂര്‍
എഡിറ്റര്‍
Tuesday 16th October 2012 5:20pm

മുംബൈ: ബോളിവുഡ് ലോകം ഇന്ന് സെയ്ഫ്-കരീന വിവാഹം ആഘോഷിക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുന്ന ഒരാളുണ്ട്. ഒരുകാലത്ത് കരീനയുടെ എല്ലാമെല്ലാമായിരുന്ന ഷാഹിദ് കപൂര്‍.

മുന്‍ കാമുകിയുടെ വിവാഹമാണെന്ന് കരുതി ദേവദാസാകാനൊന്നും ഷാഹിദിനെ കിട്ടില്ല. തന്റെ പുതിയ സിനിമയുടെ ജോലിത്തിരിക്കിലാണ് കക്ഷി. എന്നാലും കരീനയ്ക്കും സെയ്ഫിനും എല്ലാവിധ മംഗളങ്ങള്‍ നേരാനുള്ള മനസ്സൊക്കെ ഷാഹിദിനുണ്ട്.

Ads By Google

കരീനയുടെ വിവാഹത്തില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നാണ് കക്ഷി പറയുന്നത്. വിവാഹമെന്ന് പറയുന്നത് വലിയൊരു തീരുമാനമാണെന്നും അവര്‍ എന്നും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും പറയുകയാണ് ഷാഹിദ്.

വിവാഹത്തോടെ കരീന അഭിനയം നിര്‍ത്തരുതെന്നും ഷാഹിദ് അഭ്യര്‍ത്ഥിക്കുന്നു. ‘ മികച്ച ഒരു നടിയാണ് കരീന, അവര്‍ അഭിനയം നിര്‍ത്തുന്നത് ബോളിവുഡിന് കനത്ത നഷ്ടമുണ്ടാക്കും.’ ഷാഹിദ് പറയുന്നു.

കരീനയുടെ വിവാഹത്തിന് ഷാഹിദിന് ക്ഷണമുണ്ടെന്നാണ് കേള്‍ക്കുന്നത്. കരീനയ്ക്ക് എന്ത് വിവാഹ സമ്മാനമാവും ഷാഹിദ് നല്‍കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ബോളിവുഡിലെ പാപ്പരാസികള്‍.

Advertisement