മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു, മാറ്റം വന്നത് അപ്പൻ സിനിമയിലൂടെ: അനന്യ
Malayalam Cinema
മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു, മാറ്റം വന്നത് അപ്പൻ സിനിമയിലൂടെ: അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 4:08 pm

പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് അനന്യ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷയിലും അവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അനന്യ.

മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അതിന് മാറ്റം വന്നത് അപ്പന്‍ സിനിമക്ക് ശേഷമാണെന്നും അനന്യ പറയുന്നു.

ഭ്രമം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് അപ്പനിലേക്കുള്ള അവസരം വന്നതെന്നും ചിത്രത്തിന്റെ ഔട്ട് ലൈന്‍ കേട്ടപ്പോള്‍ തന്നെ താത്പര്യം തോന്നിയെന്നും നടി പറഞ്ഞു. വ്യത്യസ്തമായ അനുഭവം ആയിരുന്നു അപ്പനിലേതെന്നും സെലക്ടീവ് ആയാണ് സിനിമകള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നല്ല കഥാപാത്രങ്ങളും, സിനിമയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും അത്തരം റോളുകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അനന്യ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.

‘മലയാളത്തില്‍ കുറച്ചൊക്കെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു എന്ന് പറയേണ്ടി വരും. ഒരേ പോലുള്ള കുറേ കഥാപാത്രങ്ങള്‍ തുടരെ വന്നു. അതിന് മാറ്റം വന്നത് അപ്പന് ശേഷമാണ്.

ഭ്രമം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് അപ്പനിലേക്കുള്ള അവസരം വരുന്നത്. ഡയറക്ടര്‍ മജു ചെറിയൊരു ഔട്ട് ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ താത്പര്യം തോന്നി. വ്യത്യസ്തമായ അനുഭവം ആയിരുന്നു അപ്പന്‍. പുതിയ കാലത്തിന് യോജിച്ച പുതിയ തരം മേക്കിങ്ങില്‍ പുറത്തുവന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. വ്യത്യസ്തമായ സ്‌ക്രിപ്റ്റിങ്ങായിരുന്നു. സ്‌പോട്ട് ഡബ്ബിങ് ആദ്യമായിട്ടാണ് ചെയ്യുന്നത്. സെലക്ടീവ് ആയാണ് സിനിമകള്‍ ചെയ്യുന്നത്. ചെറുതാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം, നല്ല സിനിമയുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം.

നായികാ കഥാപാത്രങ്ങളെയല്ല, നല്ല കഥാപാത്രങ്ങളെയാണ് കാത്തിരിക്കുന്നത്. അത്തരം റോളുകളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്തുനോക്കാന്‍ ആഗ്രഹമുണ്ട്,’ അനന്യ പറയുന്നു.

Content Highlight: I was typecast in Malayalam Movies, the change came through the movie Appan Movie says Ananya