നടന്‍മാരില്‍ എനിക്ക് അസൂയ തോന്നിയത് അവര്‍ രണ്ടുപേരോടും; അടിപൊളിയാണ്: അര്‍ജുന്‍ അശോകന്‍
Malayalam Cinema
നടന്‍മാരില്‍ എനിക്ക് അസൂയ തോന്നിയത് അവര്‍ രണ്ടുപേരോടും; അടിപൊളിയാണ്: അര്‍ജുന്‍ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 3:16 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അര്‍ജുന്‍ അശോകന്‍. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ പറവയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്.

പിന്നീട് ബി.ടെക്, വരത്തന്‍, ജൂണ്‍, ഉണ്ട എന്നിങ്ങനെ വിവിധ സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അര്‍ജുന് കഴിഞ്ഞു. ഇപ്പോള്‍ പുതുതലമുറയില്‍ അസൂയയോടെ നോക്കിക്കാണുന്നത് ഏത് നടനെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അര്‍ജുന്‍.

‘പുതിയ അഭിനേതാക്കളില്‍ എനിക്ക് അസൂയയുള്ളത് ഒന്ന് നസ്‌ലെന്‍ തന്നെയാണ്. രണ്ടാമത് സംഗീതും. ശരിക്കും രണ്ടുപേര്‍ മാത്രമായി പറയാന്‍ കഴിയില്ല. മാത്യുവും അടിപൊളിയാണ്. ഇവരുടെയൊക്കെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ അടിപൊളിയാണ്. ഫാമിലിയിലെ സന്ദീപും പിക്കപ്പ് ലൈന്‍ താരം കാര്‍ത്തിക്കും നല്ല അഭിനേതാക്കളാണ്. ഇങ്ങനെ കുറെപ്പേരുണ്ട്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

സുഹൃത്തുക്കളെ തനിക്ക് തന്നത് സിനിമയാണെന്നും ഇനി തന്റെ ജീവിതത്തില്‍ സുഹൃത്തുക്കള്‍ ഒന്നും ഉണ്ടാകില്ല എന്നുകരുതിയിരുന്ന സമയത്താണ് സിനിമയിലൂടെ കുറച്ചധികം സുഹൃത്തുക്കളെ തനിക്ക് ലഭിച്ചതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

ആരെ വിശ്വസിക്കരുതെന്നും എല്ലാവരെയും ഒരുപോലെ വിശ്വസിക്കണമെന്നും പഠിപ്പിച്ചത് സിനിമയാണെന്നും ചില സമയത്ത് എല്ലാവരും സെല്‍ഫിഷ് ആണെന്ന് തോന്നുമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. അപ്പോഴൊക്കെ താനും സെല്‍ഫിഷാകുമെന്നും പല സിനിമകളും പ്ലാന്‍ ചെയ്ത പോലെ എടുക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെന്നും നടന്‍ പറയുന്നു.

സിനിമയില്‍ നമ്മളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം പല കാര്യങ്ങളും പറയും. എന്നാല്‍ ഷൂട്ടിങ് സമയത്ത് അതൊന്നും നടക്കുകയില്ല. നടക്കുന്നത് വേറൊന്ന് ആയിരിക്കും. ഇതെല്ലാം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: I was jealous of both of them among the actors; they are awesome: Arjun Ashokan