നടൻ അശോകന്റെ മകനായിട്ടാണ് അർജുൻ സിനിമയിലേക്കെത്തിയത്. എന്നാലിപ്പോൾ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ കഴിവ് തെളിയിച്ച താരം ഇപ്പോൾ മലയാളം കടന്ന് കോളിവുഡിലേക്കും ചേക്കേറി.
നടൻ അശോകന്റെ മകനായിട്ടാണ് അർജുൻ സിനിമയിലേക്കെത്തിയത്. എന്നാലിപ്പോൾ സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ കഴിവ് തെളിയിച്ച താരം ഇപ്പോൾ മലയാളം കടന്ന് കോളിവുഡിലേക്കും ചേക്കേറി.
ഇപ്പോൾ തമിഴ് നടൻ രവി മോഹൻ ആരംഭിച്ച പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ ബ്രോ കോഡിലൂടെ അടുത്ത തമിഴ് ചിത്രത്തിനൊരുങ്ങുകയാണ് താരം. ഇപ്പോൾ ബ്രോ കോഡ് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘സംവിധായകൻ കാർത്തിക് യോഗിയാണ് എന്നെ ഈ സിനിമയിലേക്ക് ആദ്യം ക്ഷണിക്കുന്നത്. ഞാൻ അഭിനയിച്ച രോമാഞ്ചം, ഭ്രമയുഗം എന്നീ സിനിമകൾ ഇവർ കണ്ടിരുന്നു. അതിലെ എന്റെ കഥാപാത്രങ്ങൾ കാർത്തിക്കിന് ഇഷ്ടപ്പെട്ടു. ‘ബ്രോ കോഡ്‘ സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്താണ് എനിക്ക് ക്ഷണം ലഭിച്ചത്. കാർത്തിക് എന്നോട് കഥ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നാലെ രവി മോഹൻ സാറും വിളിച്ചു. പിന്നെ ഒന്നും നോക്കിയില്ല. നേരെ ബ്രോ കോഡിലേക്കെത്തി. ഇത് എന്റെ മൂന്നാമത്തെ ചിത്രമാണ്,’ അർജുൻ പറയുന്നു.
രവി മോഹൻ, എസ്.ജെ. സൂര്യ എന്നീ പേരുകൾക്കൊപ്പം അർജുൻ അശോകൻ എന്നെഴുതി കാണിച്ചപ്പോൾ തോന്നിയ ഫീൽ മറ്റൊന്നായിരുന്നെന്നും തന്റെ കിളി പോയെന്നും അർജുൻ പറയുന്നു. ഇവർ രണ്ടുപേർക്കൊപ്പം അഭിനയിക്കാൻ പറ്റുമെന്ന് താൻ ചിന്തിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രവി മോഹനും എസ്.ജെ. സൂര്യക്കൊപ്പം തുല്യ പ്രാധാന്യമുള്ള റോളാണ് തന്റേതെന്നും ചിത്രത്തിന്റെ പ്രൊമോ പുറത്ത് വന്നെന്നും പറഞ്ഞ അർജുൻ പ്രൊമോയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും അർജുൻ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടില്ലെന്നും അർജുൻ അശോകൻ പറഞ്ഞു.
Content Highlight: I was called to Tamil after watching those two films of mine says Arjun Ashokan