ഈ നടിക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, മെസേജ് ഒക്കെ അയച്ചിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
Entertainment news
ഈ നടിക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, മെസേജ് ഒക്കെ അയച്ചിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 6:03 pm

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ കുഞ്ചക്കോ ബോബന്‍ എത്തിയിരുന്നു.

ഈ അഭിമുഖത്തിനിടെ തനിക്ക് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള നടിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇതുവരെ വര്‍ക്ക് ചെയ്യാത്ത കുറെ നടിമാര്‍ ഉണ്ടെങ്കിലും വിദ്യാ ബാലനൊപ്പമാണ് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

‘വിദ്യാബാലന് ഞാന്‍ മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ട്, കൂടെ വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള നടിയാണ് വിദ്യാ ബാലന്‍,’ കുഞ്ചാക്കോ പറയുന്നു.

ഇതുവരെ ഒരുമിച്ച് വര്‍ക്ക് ചെയ്യാത്ത എന്നാല്‍ വര്‍ക്ക് ചെയ്യാനിഷ്ടമുള്ള സംവിധായകനാരാണ് എന്ന ചോദ്യത്തിന് അന്‍വര്‍ റഷീദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് കുഞ്ചാക്കോ പറയുന്നത്.

‘കേരള കഫേയില്‍ ബ്രിഡ്ജ് എന്ന ഷോര്‍ട്ട് ഫിലിം മികച്ച രീതിയിലാണ് അന്‍വര്‍ റഷീദ് എടുത്തിരിക്കുന്നത്. മറ്റ് ഒരുപാട് സംവിധായകര്‍ ഉണ്ടെങ്കിലും പെട്ടെന്ന് കൂടെ വര്‍ക്ക് ചെയ്യേണ്ടത് ആരുടെ കൂടെ എന്ന് ചോദിച്ചപ്പോള്‍ ഓര്‍മ വന്നത് അന്‍വര്‍ റഷീദിനെയാണ്’, കുഞ്ചാക്കോ ബോബന്‍ പറയുന്നു.

തന്നെ വേറെ രീതിയില്‍ ആളുകള്‍ കണ്ടു തുടങ്ങിയ അള്ളു രാമേന്ദ്രനിലെ ഡയലോഗുകളാണ് തനിക്ക് പെട്ടെന്ന് ഓര്‍മ വരുന്ന ഇഷ്ടമുള്ള ഡയലോഗുകള്‍ എന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight: I want to work with this actress says Kunchacko Boban