ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിന് പിന്നാലെ യുവതാരം നമന് ധിറിനെ പ്രശംസിച്ച് മുന് താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
നമന് ധിറിന്റെ ബാറ്റിങ്ങില് സ്റ്റാര് ഓള്റൗണ്ടര് ഹര്ദിക് പാണ്ഡ്യയുടെ ശൈലികള് താന് കാണുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
സ്റ്റാര് സ്പോര്ട്സില് ചര്ച്ചയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
മഴമൂലം ഉപേക്ഷിക്കപ്പെട്ട അഞ്ചാം ടി-20യില് വെടിക്കെട്ട് പ്രകടനമാണ് നമന് ധിര് നടത്തിയത്. ആറ് പന്ത് നേരിട്ട് മൂന്ന് സിക്സറടക്കം പുറത്താകാതെ 24 റണ്സാണ് താരം നേടിയത്. 400.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
‘ആദ്യ പന്ത് തന്നെ നോക്കൂ. പന്ത് തീര്ച്ചയായും ലെഗ് സ്റ്റംപിന് നേരെയായിരുന്നു. എന്നാല് അത്തരമൊരു പന്ത് ഗ്യാലറിയിലെത്തിക്കണമെങ്കില് താരത്തിന് ക്ലാസുണ്ടാകണം. പിന്നീട് കണ്ടത് അവന്റെ ക്രിക്കറ്റ് സ്മാര്ട്നെസ്സും.
അല്പ്പം ഷോര്ട്ടായി ലഭിച്ച പന്തില് താരം ഒരു നിമിഷം കാത്തുനിന്ന ശേഷം ലോങ് ഓഫിന് മുകളിലൂടെ സിക്സറടിച്ചു. അവസാന സിക്സറും അങ്ങനെ തന്നെ.
How about that for a start? 💥 🎥 Naman Dhir’s mighty hits from the get-go 💪 Scorecard ▶️ https://t.co/hpGnrNyZVS #TeamIndia | #INDvWI | @mflone_ https://t.co/JjTjDoqYj3
— BCCI (@BCCI) October 17, 2026
തീര്ച്ചയായും മിഡ് ഓഫില് ഫീല്ഡറുണ്ടായിരുന്നു, പന്ത് സ്ലോട്ടിലുമായിരുന്നു. പക്ഷേ അത് സിക്സറാക്കുക എന്നത് ചെറിയ കാര്യമല്ല. അതും വളരെ വൃത്തിയായി പന്ത് ബാറ്റില് കണക്ട് ചെയ്ത് സിക്സറുകള് നേടുന്ന താരമാണ് അദ്ദേഹം,” ചോപ്ര പറഞ്ഞു.
‘അവന്റെ ഹിറ്റിങ് ഏറെ മികച്ചതാണ്. ഉയരമുള്ള താരമായതിനാല് കൈകള്ക്ക് നല്ല നീളമുണ്ട്. ആ നീളം കൃത്യമായി പ്രയോജനപ്പെടുത്താനും അദ്ദേഹത്തിന് കഴിയുന്നു.

ഹര്ദിക് പാണ്ഡ്യയുടെ ചില മിന്നലാട്ടങ്ങള് ഈ താരത്തില് കാണാനാകുന്നുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുമ്പോള് അത്തരമൊരു തോന്നലുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, ഇന്ത്യയുടെ അടുത്ത പരമ്പരയിലും നമന് ധിര് ടീമിനൊപ്പമുണ്ട്. ന്യൂസിലാന്ഡ് പര്യടനത്തിലെ അഞ്ച് ടി-20കള്ക്കുള്ള സ്ക്വാഡിലാണ് താരം ഇടം നേടിയത്.
ഒക്ടോബര് 22ന് ക്രൈസ്റ്റ് ചര്ച്ചിലാണ് പരമ്പരയിലെ ആദ്യ മത്സരം.
സ്ക്വാഡ്
ശ്രേയസ് അയ്യര് (ക്യാപ്റ്റന്), അഭിഷേക് ശര്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), വൈഭവ് സൂര്യവംശി, തിലക് വര്മ (വൈസ് ക്യാപ്റ്റന്), അക്സര് പട്ടേല്, ശിവം ദുബെ, നിതീഷ് കുമാര് റെഡ്ഡി, നമന് ധിര്, മായങ്ക് യാദവ്, പ്രിന്സ് യാദവ്, അര്ഷ്ദീപ് സിങ്, ഭുവനേശ്വര് കുമാര്, വരുണ് ചക്രവര്ത്തി, കുല്ദീപ് യാദവ്.
ടി-20 പരമ്പര
ആദ്യ മത്സരം: ഒക്ടോബര് 22 – ക്രൈസ്റ്റ് ചര്ച്ച്
രണ്ടാം മത്സരം: ഒക്ടോബര് 24 – ക്രൈസ്റ്റ് ചര്ച്ച്
മൂന്നാം മത്സരം: ഒക്ടോബര് 27 – വെല്ലിങ്ടണ്
നാലാം മത്സരം: ഒക്ടോബര് 30 – ഓക്ലാന്ഡ്
അവസാന മത്സരം: നവംബര് 1 – ഹാമില്ടണ്
Content Highlight: “I see slight glimpses of Hardik Pandya” ; Aakash Chopra praises Naman Dhir
