ഇന്ത്യൻ സിനിമയിലെ വിസ്മയമാണ് കമൽ ഹാസൻ എന്ന നടൻ. ബാലതാരമായി സിനിമയിലേക്കെത്തിയ താരം കൈവെക്കാത്ത മേഖലകളൊന്നും ബാക്കിയില്ല.
ഇന്ത്യൻ സിനിമയിലെ വിസ്മയമാണ് കമൽ ഹാസൻ എന്ന നടൻ. ബാലതാരമായി സിനിമയിലേക്കെത്തിയ താരം കൈവെക്കാത്ത മേഖലകളൊന്നും ബാക്കിയില്ല.
പകർന്നാടാൻ വേഷങ്ങളും സ്വന്തമാക്കാൻ പുരസ്കാരങ്ങളും ഇനി അദ്ദേഹത്തിന് വേറെയില്ല. ഇന്ത്യൻ സിനിമയുടെ എൻസൈക്ലോപീഡിയയെന്ന് കണ്ണുംപൂട്ടി കമൽ ഹാസനെ വിളിക്കാനാകും. സിനിമാജീവിതം ആറ് പതിറ്റാണ്ട് പിന്നിടുകയാണ് താരം.
ഇപ്പോൾ ഹ്യൂമർ ചിത്രങ്ങളെ ഉപേക്ഷിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കമൽ ഹാസൻ.

‘വിക്രം, തഗ് ലൈഫ് എന്നീ ചിത്രങ്ങളെ കോർത്തിണക്കിയാണ് ഈ ചോദ്യമെന്ന് മനസിലായി. ഓരോ കാലഘട്ടത്തിന്റെയും സിനിമകളാണ് ഇതെല്ലാം. എനിക്ക് ഹ്യൂമർ ചിത്രങ്ങൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ എന്റെ സിനിമകളെല്ലാം ഓരോ ഇടവേളകൾ എടുത്താണ് ചെയ്യുന്നത്. അതിനാൽ എനിക്ക് വൈവിധ്യങ്ങൾ പരീക്ഷിക്കാൻ കഴിയില്ല.
ഓരോ വർഷവും 15 സിനിമകൾ ചെയ്യുമ്പോൾ മാത്രമേ എനിക്ക് വൈവിധ്യം കാണിക്കാൻ സാധിക്കൂ. സിനിമയെ വ്യത്യസ്ത വിഭാഗത്തിൽ ഉൾപ്പെടുന്ന ആളാണ് ഞാൻ. എന്നാൽ വാണിജ്യ പരിഗണനകൾ പ്രധാനമാണ്. ഞങ്ങൾ വാണിജ്യ സിനിമ ഉപേക്ഷിച്ചിട്ടില്ല. വ്യത്യസ്ത തരം സിനിമകളുടെ ഭാഗമാകാനാണ് എനിക്കിഷ്ടം,’ കമൽ ഹാസൻ പറയുന്നു.
എന്നാൽ സമീപകാലത്ത് സിനിമകൾ തമ്മിലുള്ള അന്തരം വർദ്ധിച്ചുവെന്നും അതിനാൽ വൈവിധ്യമാർന്ന വിഭാഗങ്ങൾ പരീക്ഷിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായി മാറിയെന്നും കമൽ ഹാസൻ പറയുന്നു. ബിഗ് ബജറ്റ് സിനിമകളും ലോ ബജറ്റ് സിനിമകളും ഉണ്ടാകണമെന്നും നമുക്ക് വൈവിധ്യമാർന്ന സിനിമകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് വൻ പ്രതീക്ഷയിലെത്തിയെങ്കിലും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു നേരിട്ടത്. വൻ ഹൈപ്പായിരുന്നു ചിത്രത്തിന് റിലീസിന് മുമ്പ് ലഭിച്ചത്. വൻ പരാജയത്തിന് പിന്നാലെ ക്ഷമാപണവുമായി മണിരത്‌നവും രംഗത്ത് എത്തിയിരുന്നു.
Content Highlight: I like to be a part of different types of films says Kamal Haasan