മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാാളാണ് അഞ്ജലി മേനോന്‍. മഞ്ചാടി കുരു എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയവ അവര്‍ പിന്നീട് ബാഗ്ലൂര്‍ ഡേയ്‌സ്, കൂടെ, എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലി ആയിരുന്നു.
കൂടെ, മഞ്ചാടികുരു എന്നിങ്ങനെ മിക്ക ചിത്രങ്ങളിലും അഞ്ജലി തന്റെ കഥാപാത്രങ്ങളെ വളരെ വള്‍നറബിളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വള്‍നറബിളായിട്ടുള്ള പുരുഷന്‍മാരെ തനിക്ക് ഇഷ്ടമാണെന്ന് അഞ്ജലി പറയുന്നു.
‘കാണാന്‍ ആഗ്രഹിക്കുന്ന ഒരു വേള്‍ഡാണ് സിനിമയില്‍ നമ്മള്‍ ഉണ്ടാക്കുക. എനിക്ക് സെന്‍സിറ്റീവായ ആളുകളെയാണ് ഇഷ്ടം. അത് പുരുഷനോ സ്ത്രീയോ എന്നൊന്നും ഇല്ല. റിയലായിട്ടുള്ള മനുഷ്യരെയും തന്റെ ഇമോഷന്‍സൊക്കെ എക്‌സ്പ്രസ് ചെയ്യുന്നയാളുകളെയാണ് എനിക്ക് ഇഷ്ടം,’ അഞ്ജലി പറഞ്ഞു.
മലയാളത്തില്‍ തനിക്ക് ഡയലോഗുകള്‍ എഴുതാന്‍ ബുദ്ധിമുട്ടാണെന്ന കാര്യത്തെ കുറിച്ചും അവര്‍ സംസാരിക്കുകയുണ്ടായി.
‘വീട്ടില്‍ സംസാരിക്കുന്ന മലയാളമൊക്കെ കോമ്പ്രമൈസ്ഡാണ്. സത്യം പറഞ്ഞാല്‍ സ്റ്റേജിലും മറ്റും സംസാരിക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടുള്ള ഏരിയായിരുന്നു. ഇപ്പോള്‍ പോലും ഇംഗ്ലീഷ് കലര്‍ന്ന രീതിയിലാണ് ഞാന്‍ സംസാരിക്കുന്നത്. പിന്നെ ഡയലോഗ് എഴുതാന്‍ പറ്റേണ്ടേ.
എന്റെ ആദ്യത്തെ സിനിമയിലെ ഡയലോഗ്‌സാണെങ്കിലും ഇപ്പോഴത്തെ സിനിമയിലെ ഡയലോഗ് ആണെങ്കിലും വളരെ സിമ്പിളാണ്. ഞാന്‍ ശരിക്കും ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്. എന്റെ ഫസ്റ്റ് എഴുത്ത് എപ്പോഴും ഇംഗ്ലീഷില്‍ തന്നെയായിരിക്കും,’ അഞ്ജലി മേനോന്‍ പറയുന്നു.
Content Highlight: I like sensitive people, it doesn’t matter if they are male or female: Anjali Menon