സിനിമാ സീരിയൽ നടിയാണ് നിഷ സാരംഗ്. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. 1999 തൊട്ട് താൻ അഭിനയിക്കാൻ തുടങ്ങിയെന്നും ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും നിഷ പറയുന്നു.
സിനിമാ സീരിയൽ നടിയാണ് നിഷ സാരംഗ്. ഇപ്പോൾ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. 1999 തൊട്ട് താൻ അഭിനയിക്കാൻ തുടങ്ങിയെന്നും ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും നിഷ പറയുന്നു.
അതൊരു അഭിമാനമാണെന്നും അതുകൊണ്ട് തനിക്ക് ആരുടെയും മുന്നിൽ തല കുനിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. സീരിയയിൽ മാത്രമായി നിൽക്കുമ്പോൾ സിനിമാ ഡേറ്റുകളുടെ പ്രശ്‌നം വന്നിട്ടുണ്ടെന്നും അത്തരം വേഷങ്ങൾ തനിക്കുള്ളതല്ല എന്നാണ് വിചാരിക്കാറുള്ളതെന്നും നടി കൂട്ടിച്ചേർത്തു.
അടിസ്ഥാനപരമായി അഭിനയിക്കുക എന്നതാണെന്നും തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യുന്നുണ്ടെന്നും നിഷ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.
‘1999 തൊട്ട് ഞാൻ അഭിനയിക്കാൻ തുടങ്ങിയതാണ്. 26 വർഷമായി ഇപ്പോൾ. ഇത്രയും വർഷമായിട്ട് ഞാൻ ഈ ഇൻഡസ്ട്രിയിൽ ഉണ്ട്. വളരെ മനോഹരമായിട്ട് അഭിനയിച്ച് മുന്നോട്ട് പോയിക്കോണ്ടിരിക്കുകയാണ്. അതിനെ വളരെ മനോഹരമായിട്ട് തന്നെയാണ് കാണുന്നത്. അതിനിടക്ക് ഒമ്പത് വർഷം മറ്റൊരു പ്രോഗാമിലായിരുന്നു.

ഇത്രയും വർഷത്തിനിടക്ക് എന്നെക്കുറിച്ച് ആരും മോശം പറയേണ്ട അവസ്ഥ ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ടാക്കി വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് സ്വയമൊരു അഭിമാനമുണ്ട്. ആ അഭിമാനം ഉള്ളിടത്തോളം കാലം എനിക്ക് ഒരാളുടെയും മുന്നിൽ തല കുനിക്കേണ്ട അവസ്ഥയില്ല.
സീരിയലിന്റെ ഭാഗമായി നിൽക്കുമ്പോൾ സിനിമയുടെ വർക്കുകളുടെ ഡേറ്റ് പ്രശ്‌നം വന്നിട്ടുണ്ട്. അപ്പോൾ അത് എനിക്കുള്ളതല്ല എന്ന് വിചാരിക്കും. നമുക്ക് കിട്ടുന്ന വേഷങ്ങൾ പോയിചെയ്യുക എന്നുള്ളത്. അടിസ്ഥാനപരമായി അഭിനയിക്കുക അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അന്നം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. ചില ആളുകൾ പറഞ്ഞ് നടക്കാറുണ്ട് എനിക്ക് ഈഗോയാണ് എന്നൊക്കെ.
എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെ ചെയ്യാറുള്ളൂ. എന്നെ ഒരാൾ വിളിക്കുന്നുണ്ടെങ്കിൽ അത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാണെന്ന് തോന്നിയിട്ടുണ്ടായത് കൊണ്ടായിരിക്കും. ചിലപ്പോൾ ഡേറ്റിന് ചെയ്യാൻ പറ്റിയില്ലെന്ന് വരും. അപ്പോൾ അത് എനിക്ക് അഭിനയിക്കാനുള്ളതല്ല എന്ന് വിചാരിക്കും,’ നിഷ സാരംഗ് പറയുന്നു.
Content Highlight: I haven’t had anyone say bad things about me in 26 years says Nisha Sarangh