കേരള രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
Movie Day
കേരള രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2012, 8:00 am

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം വിവിധ എസ്.ബി.ടി. ശാഖകളില്‍ ആരംഭിച്ചു. നവംബര്‍ 30 വരെയാണ് പാസുകള്‍ വിതരണം ചെയ്യുക.

ഇനിയും പാസുകള്‍ കൈപ്പറ്റാത്തവര്‍ പണമടച്ച കൗണ്ടര്‍ഫോയില്‍സഹിതവും ഓണ്‍ലൈന്‍/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖകളുമായും അതത് എസ്.ബി.ടി. ശാഖകളില്‍ നിന്നും പാസുകള്‍ കൈപ്പറ്റാവുന്നതാണ്.[]

ഡെലിഗേറ്റാകാന്‍ ഒരു അവസരം കൂടി. രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ആകുവാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (28.11.2012) കൂടി പണം അടയ്ക്കാവുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സമയത്തു ലഭിച്ച ചെലാന്‍ അതതു എസ്.ബി.ടി. ശാഖകളില്‍ ഹാജരാക്കിയാണ് പണമൊടുക്കേണ്ടത്. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാവുന്നതാണ്.

ഇന്ന് പണമടച്ചവരുടെ പാസുകള്‍ ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരത്ത് ഡെലിഗേറ്റ് സെല്ലില്‍നിന്ന് വിതരണം ചെയ്യുന്നതാണ്.