സരിതയെ സ്വാധീനിക്കല്‍; താന്‍ പരിധിവിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് എ.പി അനില്‍കുമാര്‍
Kerala
സരിതയെ സ്വാധീനിക്കല്‍; താന്‍ പരിധിവിട്ട് ഒന്നും പറഞ്ഞിട്ടില്ലെന്ന് എ.പി അനില്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2013, 8:59 pm

[]തിരുവനന്തപുരം: സരിത നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ഫോണ്‍ സംഭാഷത്തില്‍ ഒരു വാക്കുപോലും താന്‍ പരിധിവിട്ട് പറഞ്ഞിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ചാനല്‍ തന്റെ സംഭാഷണം വെട്ടിക്കുറച്ചാണ് പുറത്ത് വിട്ടതെന്നും മുഴുവനായി കേട്ടാല്‍ അക്കാര്യം വ്യക്തമാകുമെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.[]

ആര്യാടന്‍ സാറിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില്‍ വിളിച്ച് സംഭാഷണം ചോര്‍ത്തിയത് മാധ്യമ ധാര്‍മികതക്ക് ചേരുന്നതല്ലെന്നും ആരു വിളിച്ചാലും പറയാവുന്ന കാര്യം തന്നെയാണ് ചാനല്‍ റിപ്പോര്‍ട്ടറോടും ഞാന്‍ പറഞ്ഞതെന്ന് അനില്‍കുമാര്‍ പ്രതികരിച്ചു.

ആള്‍മാറാട്ടം നടത്തി വിളിക്കേണ്ട കാര്യമില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചാലും ഇങ്ങനെ തന്നെ പറയുമായിരുന്നു. കേശവേട്ടനോട് സ്ഥിരമായി ഫോണില്‍ സംസാരിക്കുന്ന ആളല്ല ഞാന്‍. അതിനാല്‍ കേശവേട്ടനെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.