ചുരുക്കം സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ മമിത സിനിമാമേഖലയിൽ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയചിത്രം പ്രേമലുവിലൂടെ കേരളത്തിന് പുറത്തും ആരാധകരെ സ്വന്തമാക്കി.
ചുരുക്കം സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ മമിത സിനിമാമേഖലയിൽ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയചിത്രം പ്രേമലുവിലൂടെ കേരളത്തിന് പുറത്തും ആരാധകരെ സ്വന്തമാക്കി.
അതിന് ശേഷം അന്യഭാഷയിൽ ഒരുപാട് അവസരങ്ങൾ മമിതയെ തേടിയെത്തി. ഇപ്പോൾ താൻ വലിയൊരു നടിയായെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടി.
‘അത്ര വലിയ ഉയരത്തിലേക്കെത്തി എന്നു കരുതാറായിട്ടില്ല. മുൻസിനിമകൾ നൽകുന്ന ആത്മവിശ്വാസവുമായി ഒരു സെറ്റിലേക്കും ചെല്ലാറുമില്ല. ഓരോ സംവിധായകനും തിരക്കഥാകൃത്തിനും ആവശ്യമുള്ള കണ്ടന്റുകൾ വ്യത്യസ്തമായിരിക്കും. റിഫ്രഷ്ഡ് ആയി പോകുന്നത് കഥാപാത്രമായി മാറുക എന്ന കടമ്പ കുറച്ചുകൂടി എളുപ്പമാക്കും.

സ്വാഭാവികമായും പ്രായവും അനുഭവങ്ങളും സമ്മാനിക്കുന്ന തിരിച്ചറിവുകൾ വലുതാണ്. വ്യക്തി എന്ന നിലയിൽ ആത്മവിശ്വാസം കൂട്ടാൻ ഇത് സഹായിച്ചിട്ടുണ്ട്,’ മമിത പറയുന്നു.
സോഷ്യൽ മീഡിയയിലെ സാധ്യതകക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നടി സംസാരിച്ചു.
‘സോഷ്യൽ മീഡിയ നൽകുന്ന സാധ്യതകൾ വളരെ വലുതാണ് എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും സൈബർ സ്‌പേസിലെ മനോരോഗികളുടെ പ്രവർത്തികൾ വിഷമിപ്പിക്കാറുണ്ട്. വളരെ നോർമലായ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ എന്ത് സന്തോഷം കിട്ടുന്നുവെന്ന് മനസിിലാകുന്നില്ല,’ മമിത ബൈജു പറഞ്ഞു.
എത്രയൊക്കെ കണ്ടില്ലെന്നു നടിച്ചാലും ചിലതൊക്കെ മുന്നിൽ വന്നു പെടുമെന്നും ഇപ്പോൾ പലതും അത്ര കാര്യമാക്കാറില്ലെന്നും മമിത കൂട്ടിച്ചേർത്തു. സിനിമാമേഖലയിൽ പ്രവർത്തിച്ച സ്ത്രീകൾ അൽപം കൂടി ബോൾഡ് ആയി നിൽക്കണമെന്നും എന്നിരുന്നാലും എ.ഐ വിഡിയോകളും ചിത്രങ്ങളും ഇടയ്‌ക്കൊക്കെ കുഴപ്പിക്കാറുണ്ടെന്നും മമിത കൂട്ടിച്ചേർത്തു. ഏതാണ് ഒറിജിനൽ ഏതാണ് എ.ഐ എന്ന് കണ്ടെത്തുക പ്രയാസമാണെന്നും മമിത പറഞ്ഞു.
ചെയ്യുന്ന എല്ലാ പ്രവർത്തികളും നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യാറുണ്ടെന്നും ഓരോ നേട്ടങ്ങൾക്കും പ്രോത്സാഹനമെന്ന രീതിയിൽ കൊച്ചു കൊച്ചു സമ്മാനങ്ങൾ സ്വയം നൽകുമെന്നും മമിത കൂട്ടിച്ചേർത്തു. തന്നെ സന്തോഷിപ്പിക്കുന്നത് തന്റെ തന്നെ ഉത്തരവാദിത്തമാണെന്നും നടി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
Content Highlight: I don’t feel like I’ve reached heights in Cinema says Mamitha Baiju