ഞാന്‍ ഒരു സ്ത്രീലംബടനല്ല: മധൂര്‍ ബണ്ഡാര്‍ക്കര്‍
Movie Day
ഞാന്‍ ഒരു സ്ത്രീലംബടനല്ല: മധൂര്‍ ബണ്ഡാര്‍ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2012, 5:08 pm

സ്ത്രീകളെ കുറിച്ചുള്ള സിനിമകളെടുക്കുന്നതില്‍ മധൂര്‍ ബണ്ഡാര്‍ക്കറിന് പ്രത്യേക കഴിവാണ്. ഇതി
ല്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ മതിയാകും. ചാന്ദ്‌നി ബാര്‍, പേജ് 3, ഫാഷന്‍ എന്നീ ചിത്രങ്ങളില്‍ മധൂര്‍ ബണ്ഡാര്‍ക്കറിന്റെ കഴിവ് മനസ്സിലാക്കാവുന്നതാണ്.[]

ഇപ്പോള്‍ സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന നായികാ പ്രാധാന്യമുള്ള ചിത്രവും ഇദ്ദേഹത്തിന്റേത് തന്നെയാണ്. കരീന നായികയാവുന്ന ഹീറോയിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ചെയ്തതെല്ലാം സ്ത്രീകളെ കുറിച്ചുള്ള സിനിമകളാണെങ്കിലും താന്‍ ഒരു “ജെന്‍ഡര്‍ ബേസ്ഡ്”ആളല്ല എന്നാണ് മധൂര്‍ പറയുന്നത്.

നല്ല സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. വിമര്‍ശക പ്രശംസയും വിജയവുമാണ് തന്റെ പ്രഥമ പരിഗണനയന്നും ദേശീയ പുരസ്‌കാരം പോലും അതിന് ശേഷമേ ഉള്ളൂവെന്നുമാണ് മധൂര്‍ ബണ്ഡാര്‍ക്കര്‍ പറയുന്നത്.

സ്ത്രീകളെ കുറിച്ചുള്ള സിനിമകളെടുക്കുന്നത് കൊണ്ടാണ് തന്നെ കുറിച്ച് അത്തരത്തിലുള്ള ആക്ഷേപമുയരുന്നതെന്നും മധൂര്‍ ബണ്ഡാര്‍ക്കര്‍ പറയുന്നു.