ബിക്കിനി വേഷങ്ങളും ചുംബന രംഗങ്ങളുമുണ്ടെന്ന് കരുതി സിനിമ വേണ്ടെന്ന് വെക്കില്ല
Dool Talk
ബിക്കിനി വേഷങ്ങളും ചുംബന രംഗങ്ങളുമുണ്ടെന്ന് കരുതി സിനിമ വേണ്ടെന്ന് വെക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2013, 3:48 pm

എന്റെ ലക്ഷ്യം നല്ലൊരു നടിയാകണമെന്നാണ്. പ്രേക്ഷകരും, സിനിമ നിര്‍മാതാക്കളും വിചാരിക്കുന്നത് റാണിമുഖര്‍ജിയെ പോലെ ഏത് റോളിലേക്കും പാകമായവരേയാണ്. എപ്പോഴും നല്ലൊരു നടിയായി മാറണമെന്നാണ് ആഗ്രഹം. ഒരിക്കലും സെക്‌സിയും, ക്യൂട്ട് സ്റ്റാറും മാത്രമായി ഒതുങ്ങരുതെന്നാണ് എന്റെ ആഗ്രഹം.


ഫേസ് ടു ഫേസ്/ പരിനീത ചോപ്ര
മൊഴിമാറ്റം/ ടി.കെ സബീന

ബോളിവുഡില്‍ പുതുമുഖതാരങ്ങളില്‍ രണ്ട് ചിത്രം കൊണ്ട് തന്നെ തന്റേതായ ഇടം നേടിയെടുത്ത പരിനീതി ചോപ്ര അഭിനയ രംഗത്ത് മുന്നേറുകയാണ്. ആദിത്യ ചോപ്രയുടെ ഇസ്ഹാഖ്‌സാദി എന്ന പ്രണയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് പരിനീതി ചോപ്ര.[]

സംവിധായകനും നടനുമായ ഉദയാചോപ്രയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പിനെ തുടര്‍ന്ന്  മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും കുറച്ച് കാലമായി വിട്ട് നില്‍ക്കുകയായിരുന്നു.

എന്നാല്‍ താന്‍ ഈ വിവാദങ്ങളെല്ലാം മറികടന്നിട്ടുണ്ടെന്നും അഭിനയ സാധ്യതകളേറെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നുമാണ് പരിനീതി പറയുന്നത്.

കോളജിലായിരുന്നപ്പോള്‍ എത്ര പേര്‍ ഹൃദയം കവര്‍ന്നിട്ടുണ്ട്?

ഓ… എന്നെ ആരും പ്രേമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം കോളജ് ജീവിതം വളരെ ദു:ഖകരമായിരുന്നു. എന്നെ കണ്ടാല്‍ തന്നെ പ്രണയമല്ല തോന്നുക, കാരണം ഞാന്‍ ഭയങ്കര തടിച്ചിയായിരുന്നു. എനിക്ക് അന്ന് 85 കിലോ ഭാരമുണ്ടായിരുന്നു. പിന്നെ ആരെങ്കിലും എന്നെ പ്രേമിക്കുമോ? എന്റെ മനം കവര്‍ന്നവരും ഈ കാലയളവിലുണ്ടായിട്ടില്ല.

 ലേഡീസ് v/s റിക്കി ബാലിലെ ഡിംബിള്‍ ഛദ്ദയുടെ റോളുമായി വ്യക്തിജീവിതത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

എനിക്ക് തോന്നുന്നത് ഞാന്‍ ആ കഥാപാത്രത്തെ പോലെ തന്നെയാണെന്നാണ്. ഞാനൊരു  സാധാരണ പഞ്ചാബി പെണ്‍കുട്ടിയാണ്, ഉച്ചത്തില്‍ സംസാരിക്കുന്ന, പെട്ടെന്ന് വികാരാധീനതയാകുന്ന ആ കഥാപാത്രത്തെ പോലെ തന്നെയാണ് ഞാനും.

അതുകൊണ്ടു തന്നെയാണ് ആ കഥാപാത്രത്തെ തെരെഞ്ഞെടുത്തത്. എന്നിരുന്നാലും ഇസ്ഹാഖ്‌സാദിയിലെ സോയയെന്ന ഒരു വ്യത്യസ്ത കഥാപാത്രമാണ് തന്റെ കരിയറില്‍ സമ്മാനിച്ചത്. ഞാന്‍ അഭിനയിച്ച രണ്ടു കഥാപാത്രങ്ങളും രണ്ടുതരത്തിലുള്ളതാണ്. ഇത് പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നാണ് കരുതുന്നത്.

 സ്ത്രീ എന്ന നിലയില്‍ ബോളിവുഡിലെ സൂപ്പര്‍താരവും നിങ്ങളുടെ ബന്ധുവുമായ പ്രിയങ്ക ചോപ്രയും  തമ്മില്‍ സാമ്യമുള്ളതായി കരുതുന്നുണ്ടോ?

എനിക്ക് തോന്നുന്നത് ഞങ്ങള്‍ തമ്മില്‍ വളരെ സാമ്യമുണ്ടെന്നാണ്. ഞങ്ങളുടെ  വസ്ത്രധാരണം ഒരേ പോലെയാണ്. രണ്ടുപേരും വളരെ പെട്ടെന്ന് തന്നെ വികാരാധീനരാകും, കൂടാതെ  കഠിനാധ്വാനികളുമാണ്.

കുടുംബത്തിനോട് വളരെ അടുപ്പമുള്ളവരാണ് ഞങ്ങള്‍. രണ്ടുപേര്‍ക്കും കുറച്ചു സുഹൃത്തുക്കള്‍ മാത്രമാണുള്ളത് എന്നാല്‍ അവരുമായി ദൃഢമായ ബന്ധമാണ് സൂക്ഷിക്കുന്നത്.

നല്ല  ഊര്‍ജ്ജസ്വലരും ഒരേ പോലെ ചിന്തിക്കുന്നവരുമാണ് പ്രിയങ്കയും ഞാനും. ഞങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ടെന്നാണ് കരുതുന്നത്. ഞാന്‍ പല കാര്യങ്ങളിലും പ്രിയങ്കയോടാണ് നിര്‍ദേശം ചോദിക്കുന്നത്.


എന്നെ കണ്ടാല്‍ തന്നെ പ്രണയമല്ല തോന്നുക, കാരണം ഞാന്‍ ഭയങ്കര തടിച്ചിയായിരുന്നു. എനിക്ക് അന്ന് 85 കി.ലോ ഭാരമുണ്ടായിരുന്നു. പിന്നെ ആരെങ്കിലും എന്നെ പ്രേമിക്കുമോ? എന്റെ മനം കവര്‍ന്നവരും ഈ കാലയളവിലുണ്ടായിട്ടില്ല.


നിങ്ങളുടെ ഫാമിലി?

എന്റെ കുടുംബം അറിയപ്പെടുന്ന പഞ്ചാബി നാഗരിക കുടുംബമാണ്. ഞങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുവാനും പല വിഡ്ഢിത്തങ്ങള്‍ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്.

മതപരമായി സങ്കുചിത മനോഭാവമുള്ളവരാണ് എന്റെ കുടുംബം. പക്ഷെ എന്റെ സഹോദരി പ്രിയങ്ക ഗ്ലാമര്‍ ലോകത്തിന് പ്രാധാന്യം നല്‍കുന്നവളാണ്. കുടുംബത്തില്‍ ഒതുങ്ങുവാന്‍ അവളിഷ്ടപ്പെടുന്നില്ല.

എന്നാല്‍ എന്റെ കുടുംബം ഇതിനെ പ്രോത്സാഹിപ്പിക്കാത്ത കൂട്ടത്തിലാണ്. അവര്‍ കരുതുന്നത് ഇതെല്ലാം തെറ്റാണെന്നാണ്. പക്ഷെ അവള്‍ അവളുടെ സദാചാര ബോധത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അവളുടെ മേഖലയില്‍ വിജയം നേടിയിട്ടുണ്ട്.

ബോളിവുഡിനെ അവര്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് പിന്നീട് മാറ്റിയിട്ടുണ്ട്. പിന്നെ ഞാന്‍ നടിയാകാനാണ് നേരത്തേ തീരുമാനിച്ചത്. ബോളിവുഡിലേക്ക് കടന്നുവരികയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പ്രിയങ്കയാണ് ഇത് എനിക്ക് എളുപ്പമുള്ളതാക്കി തന്നത്.

അടുത്ത പേജില്‍ തുടരുന്നു

 

എന്റെ ലക്ഷ്യം നല്ലൊരു നടിയാകണമെന്നാണ്. പ്രേക്ഷകരും, സിനിമ നിര്‍മാതാക്കളും വിചാരിക്കുന്നത് റാണിമുഖര്‍ജിയെ പോലെ ഏത് റോളിലേക്കും പാകമായവരേയാണ്. എപ്പോഴും നല്ലൊരു നടിയായി മാറണമെന്നാണ് ആഗ്രഹം. ഒരിക്കലും സെക്‌സിയും, ക്യൂട്ട് സ്റ്റാറും മാത്രമായി ഒതുങ്ങരുതെന്നാണ് എന്റെ ആഗ്രഹം.

ഗോസിപ്പുകളെ എങ്ങിനെ കൈകാര്യം ചെയ്യുന്നു?

ആ സാഹചര്യത്തില്‍ മുമ്പ് എനിക്ക് ഒരുപാട് വിഷമമുണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ ഒളിച്ചിരിക്കുകയൊന്നുമില്ല. ആ സാഹചര്യങ്ങളെല്ലാം ഞാന്‍ എളുപ്പം മറികടന്നു. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.[]

ഭക്ഷണപ്രിയയാണോ?

ശരിയാണ് ഞാന്‍ വലിയ ഭക്ഷണപ്രിയയാണ്. ബ്രേക്ക് ഫാസ്റ്റിലും, ലഞ്ചിലും, ഡിന്നറിലുമെല്ലാം പുതിയ വിഭവങ്ങളെന്തെങ്കിലും എനിക്ക് നിര്‍ബന്ധമാണ്. ഗര്‍ഭിണിയായ സ്ത്രീയെ പോലെ എപ്പോഴും കൊതിച്ചിയാണെന്നാണ് വീട്ടുകാരുടെ അഭിപ്രായം.

സൗന്ദര്യം സംരക്ഷിക്കുന്നതിനായി  ഞാന്‍ ഒരിക്കലും ഭക്ഷണക്രമീകരണം വരുത്താറില്ല. എനിക്ക് പുരുഷന്മാരെ പോലെ തന്നെ നന്നായി ഭക്ഷണം കഴിക്കുന്നതാണ് ഇഷ്ടം.

അടുത്ത വേഷം എന്തായിരിക്കണമെന്നാണ് ആഗ്രഹം. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി പോകുമെന്ന് ഭയമുണ്ടോ?

എനിക്ക് മുമ്പ് ലഭിച്ച രണ്ടു റോളിലും ഞാന്‍ സെക്‌സിയായിരുന്നില്ല. പക്ഷെ എനിക്ക് എപ്പോഴും ഒരേ തരത്തിലുള്ള റോളുകള്‍ തന്നെ ലഭിക്കുകയാണെങ്കില്‍ അതെന്റെ മാത്രം കുറവുകൊണ്ടായിരിക്കും.

പക്ഷെ അങ്ങിനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എളുപ്പമുള്ള കഥാപാത്രങ്ങള്‍ എനിക്ക് മടുത്തു. വ്യത്യസ്തമായ കഥാപത്രങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
എങ്ങിനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം?

എന്റെ ലക്ഷ്യം നല്ലൊരു നടിയാകണമെന്നാണ്. പ്രേക്ഷകരും, സിനിമ നിര്‍മാതാക്കളും വിചാരിക്കുന്നത് റാണിമുഖര്‍ജിയെ പോലെ ഏത് റോളിലേക്കും പാകമായവരേയാണ്. എപ്പോഴും നല്ലൊരു നടിയായി മാറണമെന്നാണ് ആഗ്രഹം. ഒരിക്കലും സെക്‌സിയും, ക്യൂട്ട് സ്റ്റാറും മാത്രമായി ഒതുങ്ങരുതെന്നാണ് എന്റെ ആഗ്രഹം.

ബോള്‍ഡായിട്ടുള്ള റോളിന് തയ്യാറാണോ?

ഞാന്‍ നൂറ് ശതമാനവും തയ്യാറാണ്. നടിയെന്ന നിലയില്‍ എനിക്ക് പരിമിതിയുണ്ടെന്ന് കരുതുന്നില്ല.

ഇഷ്ഖ്‌സാദിയില്‍ ചുംബിക്കുന്നതുള്‍പ്പെടെയുള്ള പ്രണയരംഗങ്ങള്‍ ഉണ്ട്. ഞാന്‍ ഒരു സിനിമ ഒഴിവാക്കുകയാണെങ്കില്‍ അത് തിരക്കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലായിരിക്കും അല്ലാതെ ബിക്കിനി, ചുംബനരംഗങ്ങള്‍ ഉണ്ട് എന്നു കരുതി സിനിമ ഉപേക്ഷിക്കില്ല.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ