ഹ്യുണ്ടായ് കോന; ലോങ്‌റണ്ണിന് നല്ലൊരു ഇ-എസ് യുവി
New Release
ഹ്യുണ്ടായ് കോന; ലോങ്‌റണ്ണിന് നല്ലൊരു ഇ-എസ് യുവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 1:32 pm

ഹ്യുണ്ടായുടെ ഇന്ത്യയിലെ ആദ്യത്തെ ലോങ്‌റണ്‍ ഇലക്ട്രിക് എസ് യുവി കോന ഇന്ത്യന്‍ വിപണിയില്‍ ഉടന്‍. പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും വിപണിയിലേക്ക് എത്തുകയാണ് കോന. പരമാവധി മുപ്പത് ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിദേശത്ത് നിന്ന് കംപ്ലീറ്റ് നോക്ക്ഡ് ഡൗണ്‍ ആയി ഇറക്കുമതി ചെയ്യുന്ന കോനയുടെ അസംബ്ലിങ് ചെന്നൈയിലെ പ്ലാന്റിലാണ് നടക്കുന്നത്. തുടക്കത്തില്‍ ആയിരം എസ് യുവികളാണ് പുറത്തിറക്കുക.ഡിമാന്റ് അനുസരിച്ചായിരിക്കും അടുത്ത ബാച്ച് പുറത്തിറക്കുക.

സവിശേഷതകള്‍
രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകലാണ് കോനയുടെ സവിശേഷത.സ്റ്റാന്റേഡ് കോനയില്‍ 39.2 kWh ബാറ്ററിയും,ഉയര്‍ന്ന വകഭേദത്തില്‍ 64 kWh ബാറ്ററിയുമാണ് വാഹനത്തിന്റെ കരുത്ത്.ബേസ് മോഡലിന് 131 ബിഎച്ച്പിയും 395 എന്‍എം ടോര്‍ക്കുമേകും ഉല്‍പ്പാദിപ്പിക്കും.

ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 312 കി.മീ ഓടാന്‍ സാധിക്കും.9.2 സെക്കന്റില്‍ 100 കി.മീ പരമാവധി വേഗത കൈവരിക്കാം.ഉയര്‍ന്ന വകഭേദത്തില്‍ നൂറ് കി.മീ എടുക്കാന്‍ 7.2 സെക്കന്റ് മതി39.2 39.2 k-W-h ബാറ്ററിയില്‍ ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 312 കി.മീ,64 kWh ബാറ്ററിയില്‍482കി.മീ ഓടാം. രണ്ട് ബാറ്ററികളും 80 % ചാര്‍ജ് ചെയ്യാന്‍ വെറും 54 മിനിറ്റ് മാത്രം മതി. അഞ്ചുസീറ്ററുകളാണ് ഹ്യൂണ്ടായ് കോനയില്‍ പ്രതീക്ഷിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ്ം,അലോയ് വീലുകള്‍ അടക്കം നിരവധി പ്രത്യേകതകള്‍ പ്രതീക്ഷിക്കുന്നു.