ജൂലൈയിലും തുടരുന്നു ഹ്യുണ്ടായുടെ ഡിസ്‌കൗണ്ട് മേള; രണ്ട് ലക്ഷം വരെ ഇളവ്‌
Auto News
ജൂലൈയിലും തുടരുന്നു ഹ്യുണ്ടായുടെ ഡിസ്‌കൗണ്ട് മേള; രണ്ട് ലക്ഷം വരെ ഇളവ്‌
ന്യൂസ് ഡെസ്‌ക്
Thursday, 4th July 2019, 5:27 pm

ഹ്യൂണ്ടായുടെ വിവിധ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് കമ്പനി. കഴിഞ്ഞ മാസം ചില മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന വിലക്കിഴിവ് ജൂലൈ എത്തിയപ്പോള്‍ ധാരാളം മോഡലുകള്‍ക്കും ഓഫര്‍ ബാധകമാക്കിയിരിക്കുന്നു.

സാന്‍ഡ്രോ
ഹ്യൂണ്ടായ് സാന്‍ഡ്രോയ്ക്ക് പരമാവധി 40,000 രൂപയാണ് വിലക്കിഴിവ് ലഭിക്കുക. 15,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കമാണിത്. ഓഫര്‍ കാലയളവിലെ പര്‍ച്ചേസിന് അയ്യായിരം രൂപ കോര്‍പ്പറേറ്റ് ബോണസും കമ്പനി നല്‍കും.

എലൈറ്റ് i20
ഏറ്റവും മൂവിങ് ഉള്ള ഈ മോഡലിന് 25,000 രൂപ പരമാവധി ഡിസ്‌കൗണ്ട് നേടാം. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അയ്യായിരം രൂപ കോര്‍പ്പറേറ്റ് ബോണസുമാണ്.

എക്‌സെന്റ്
ഹ്യൂണ്ടായുടെ സെഡാനാണിത്. പരമാവധി ഒരു ലക്ഷം രൂപാ വരെ ഡിസ്‌കൗണ്ടുണ്ട്. അറുപതിനായിരം രൂപ ക്യാഷ്ബാക്കും 35000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അയ്യായിരം രൂപ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടുന്നു

ട്യുസോണ്‍

ഹ്യുണ്ടായുടെ ട്യുസോണ്‍ എസ് യുവിക്ക് ഒരു ലക്ഷം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചത്. കാല്‍ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ട്യൂസോണില്‍ ലഭിക്കും

ഹ്യൂണ്ടായുടെ വെര്‍ണയ്ക്ക് നാല്‍പതിനായിരം രൂപാ വിലക്കിഴിവാണ് പ്രഖ്യാപിച്ചത്. എലാന്റയ്ക്കാണെങ്കില്‍ രണ്ട് ലക്ഷം രൂപ വിലക്കിഴിവുമുണ്ട്.