എഡിറ്റര്‍
എഡിറ്റര്‍
അറബിക്കല്ല്യാണം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ 8 അറബിമാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
എഡിറ്റര്‍
Thursday 21st September 2017 8:56am


ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ വിദേശികളുള്‍പ്പെടെയുള്ള 20 അംഗ സംഘത്തെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 8 അറബികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്.


Also Read: ‘വേര്‍തിരിവ് എന്തിന്’; ദുര്‍ഗാ പൂജയും മുഹറവും ഒരുമിച്ച് ആഘോഷിച്ചാലെന്തെന്ന് മമതയോട് ഹൈക്കോടതി


അഞ്ച് ഒമാന്‍ സ്വദേശികളും മൂന്ന് ഖത്തര്‍ പൗരന്മാരും ഹൈദരാബാദിലെ നാലു ഹോട്ടലുടമകളും അഞ്ച് ഇടനിലക്കാരെയുമാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖാസിമാരും ഹോട്ടലുടമകളുമാണ് വിവാഹത്തിന് സൗകര്യമൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

അറബിക്കല്ല്യാണം നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അഭിമുഖം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മോചിപ്പിച്ചതായും ഇവിടെ നടന്നിട്ടുള്ള വിവാഹങ്ങളെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടികളുള്‍പ്പടെ 20 ഓളം പേരെ കടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.


Dont Miss: 99 ശതമാനം നോട്ടുകള്‍ തിരികെ വന്നത് നല്ലതല്ലേ; തിരികെ വന്ന പണം പാവങ്ങളുടെ ക്ഷേമത്തിനുപയോഗിക്കുമെന്ന് വെങ്കയ്യ നായിഡു


ഇത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കുന്ന മുംബൈയിലെ മുതിര്‍ന്ന ഖാസി ഫാരിദ് അഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം. മഹേന്ദര്‍ റെഡ്ഡിയും വ്യക്തമാക്കി. അറബിക്കല്യാണ നടത്തിക്കൊടുക്കുന്ന ഹൈദരാബാദിലെ സംഘം ഒമാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.

കഴിഞ്ഞമാസം ഫലക്ക്നമ പ്രദേശത്തുനിന്ന് അറബിക്കല്യാണം നടന്നതായി പോലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവും ഇടനിലക്കാരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒമാന്‍ സ്വദേശിയായ അഹമ്മദ് അബ്ദുള്ളയെന്ന എഴുപതുകാരന് വിറ്റെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് അറബിക്കല്യാണസംഘം പോലീസിന്റെ പിടിയിലായത്.

Advertisement