ഗസ: ഗസയെ തകര്‍ക്കാന്‍ ഇസ്രഈലിനെ സഹായിച്ചു എന്നാരോപിച്ച് ടെക് ഭീമന്‍ മൈക്രാസോഫ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി മനുഷ്യാവകാശ സംഘടനകള്‍.
ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാവുന്ന ഇസ്രഈലിന്റെ എല്ലാ സേവനങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് മൈക്രാസോഫ്റ്റിന് മനുഷ്യാവകാശ സംഘടനകള്‍ കത്തയച്ചത്.
മൈക്രാസോഫ്റ്റ് സി.ഇ.ഒ സത്യ നദേല്ല ,പ്രസിഡന്റെ് ബ്രാഡ് സ്മിത്ത് , എ.ഐ മേധാവി നദാഷ ക്രാംപംറ്റണ്‍ തുടങ്ങിയവര്‍ക്കയച്ച കത്തില്‍ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
2023 സെപ്റ്റംബര്‍ മുതല്‍ ഗസയെ നശിപ്പിക്കാന്‍ മൈക്രാസോഫ്റ്റ് ഇസ്രാഈലിന് സഹായം നല്‍കുന്നുണ്ട്, കമ്പനി യുദ്ധത്തെ അനുകൂലിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് തുടങ്ങി ഏതെല്ലാം തരത്തിലാണ് മൈക്രാസോഫ്റ്റ് ഇസ്രാഈലിനെ സഹായിച്ചതെന്ന് 19 പേജുള്ള കത്തില്‍ വിശദമാക്കിയിട്ടുണ്ട്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യയ്ക്ക് അറിഞ്ഞുകൊണ്ട് കൂട്ടുനില്‍ക്കല്‍ തുടങ്ങി മൈക്രാസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയ സേവനങ്ങള്‍ എങ്ങനെ സഹായമായെന്നടക്കമുള്ള കാര്യങ്ങളെല്ലാം കത്തില്‍ വ്യക്തമാക്കി.
2021 ല്‍ ഇസ്രഈല്‍ സൈന്യത്തിന്റെ സൈബര്‍-യുദ്ധ,രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 8200 മായി ചേര്‍ന്ന് മുഴുവന്‍ ഫലസ്തീനികളുടെയും ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യാനുള്ള സംവിധാനം മൈക്രാസോഫ്റ്റ് വികസിപ്പിച്ചെടുത്തതായും സംഘടനകള്‍ ചൂണ്ടികാട്ടി.