സോഷ്യല്‍മീഡിയയിലൂടെ അശ്ലീലപരാമര്‍ശം; വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
kERALA NEWS
സോഷ്യല്‍മീഡിയയിലൂടെ അശ്ലീലപരാമര്‍ശം; വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 7:19 pm

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം നടത്തിയ പറവൂര്‍ എം.എല്‍.എ വി.ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സോഷ്യല്‍മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരിയുടെ ഭര്‍ത്താവും സി.പി.ഐ.എം പ്രവര്‍ത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്ത്രീവിരുദ്ധവുമായ മറുപടി സതീശന്‍ പറഞ്ഞത്.

നേരത്തെ വി.ഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

വി.ഡി സതീശന്റെ പോസ്റ്റില്‍ കമന്റിട്ട പറവൂര്‍ സ്വദേശി അബ്ദുള്‍ സലാമിന് നേരെ സതീശന്റെ പേജില്‍ നിന്ന് പ്രസിദ്ധീകരണ യോഗ്യമല്ലാത്തതരത്തില്‍ തെറിവിളി നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിന്ദ്യമായ തെറിവിളികളും ഇതില്‍ ഉണ്ടായിരുന്നു.

തന്നെയും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് ഇദ്ദേഹം നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മദ്യത്തിന് സെസ് ഏര്‍പ്പെടുത്തുന്നതിനെതിരെ സതീശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ സലാം കമന്റിട്ടിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ അസഭ്യമായ തരത്തില്‍ കമന്റ് ചെയ്തു എന്ന ആരോപണം നിഷേധിച്ച് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: