ജിദ്ദയില്‍ പഴയ കാറുകള്‍ക്ക് തീ പിടിച്ചു
News of the day
ജിദ്ദയില്‍ പഴയ കാറുകള്‍ക്ക് തീ പിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2015, 10:23 pm

jeddah-fire
ജിദ്ദ: ജിദ്ദയില്‍ പഴയ കാറുകള്‍ കൂട്ടിയിടുന്ന താഷ്‌ലിഹ് ഓട്ടോ മൊബൈല്‍ മാര്‍ക്കറ്റിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ചയാണ് സംഭവം. ഉച്ചക്ക് 12:20 ഓടെയായിരുന്നു കാറുകള്‍ക്ക് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഏകദേശം 3,000 സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്താണ് തീ പടര്‍ന്ന് പിടിച്ചത്. 24ഓളം അഗ്നിശമന സേന യൂണിറ്റുകളും ഹെലി കോപ്്റ്ററുകളും ചേര്‍ന്നാണ് തീ കെടുത്തിയതെന്ന് സി.ഡി.ഡി വക്താവ് കേണല്‍ സഈദ് അല്‍ ഗമാദി പറഞ്ഞു.

ജിദ്ദയിലെ അഗ്നിശമന സേനക്ക് പുറമെ മക്ക, ജമൂം എന്നിവിടങ്ങളിലെ അഗ്നിശമന സേനകളും തീ കെടുത്താന്‍ രംഗത്തുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ട്രാഫിക് പോലീസ്, പെട്രോളിംഗ് വിഭാഗം, റെഡ് ക്രസന്റ്, ജിദ്ദ മുനിസിപ്പാലിറ്റിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും കനത്ത പുകയാണ് ഉണ്ടായത്.

അതേ സമയം ജിദ്ദയിലും സൗദിയിലും തുടരെ തുടരെ ഉണ്ടാവുന്ന തീ പിടുത്ത സംഭവങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്നും ഉചിതമായി നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.