ഉറക്കത്തിലെ പ്രശ്‌നങ്ങള്‍
നമ്മള്‍ ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. ഒരുപക്ഷെ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളില്‍ ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

എത്ര നേരം ഉറങ്ങാം
നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം.
അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി.

ഉറക്കക്കുറവ് ആരോഗ്യത്തിന് ഹാനികരമാണ്
ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളില്‍ (അഞ്ച് മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറക്കമുള്ളവര്‍) രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണെന്ന് ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു. അതുപോലെ ഉറക്കക്കുറവ് നിങ്ങളെ പൊണ്ണത്തടി, ഡയബറ്റീസ്, വിഷാദരോഗം, മദ്യാസക്തി, വാഹനാപകടങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. അതുപോലെതന്നെ ശ്രദ്ധ, നമ്മുടെ മാനസികാവസ്ഥ തുടങ്ങിയ തലച്ചോറിന്റെ പ്രവകര്‍ത്തനങ്ങളെയും ഉറക്കക്കുറവ് ബാധിച്ചേക്കാം.

ആരോഗ്യകരമായ ഉറക്കത്തിന്റെ ലക്ഷണങ്ങള്‍
ഉറക്കത്തിന്റെ അളവും സ്വഭാവവും പരിശോധിച്ചാലേ ഡോക്ടര്‍മാര്‍ക്ക് അതിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാവുകയുള്ളൂ.
ഉറക്കത്തിന്റെ സ്വഭാവത്തിന്റെ കാര്യമെടുക്കാം. രോഗികളില്‍ എല്ലായിപ്പോഴും പ്രശ്‌നങ്ങള്‍ പ്രകടമായിരിക്കില്ല. രാത്രിമുഴുവന്‍ ഉറക്കമില്ലാതെ കിടക്കുന്നയാള്‍ക്ക് അയാളുടെ പ്രശ്‌നമെന്തെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. അതേസമയം കൂര്‍ക്കം വലിയുള്ളയാള്‍ക്ക് അത് തിരിച്ചറിയാന്‍ പറ്റില്ല.
നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരികാവസ്ഥകളാണ് നിങ്ങളിലെ ഉറക്ക പ്രശ്‌നങ്ങളെ പ്രകടമാക്കുന്നത്. നിങ്ങള്‍ സമയത്തിന് എഴുന്നേല്‍ക്കുകയും ഉന്‍മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടേത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ നിങ്ങളില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
