ഹൗ​സ് ബോ​ട്ട് യാ​ത്ര​യെ അ​റി​യാം
DOOL PLUS
ഹൗ​സ് ബോ​ട്ട് യാ​ത്ര​യെ അ​റി​യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 4:09 pm

കേ​ര​ള​ത്തി​ന്‌ ലോ​ക ടൂ​റി​സം ഭു​പ​ട​ത്തി​ൽ സ്ഥാ​നം നേ​ടി​കൊ​ടു​ത്ത​വ​യി​ൽ പ്ര​ധാ​ന​മാ​ണ് ഹൗ​സ് ബോ​ട്ടു​ക​ൾ.​ഹൗ​സ് ബോ​ട്ടി​ലെ കാ​യ​ൽ സ​വാ​രി ഒ​ര​നു​ഭ​വം ത​ന്നെ​യാ​ണ്.​ആ​ല​പ്പു​ഴ ,കു​മ​ര​കം ,കൊ​ല്ലം , ബേ​ക്ക​ല്‍ എ​ന്നി സ്ഥ​ല​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ ഹൗ​സ് ബോ​ട്ട് യാ​ത്ര​ക​ൾ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്.​ഇ​തി​ല്‍ ആ​ല​പ്പു​ഴ ,കു​മ​ര​കം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹൗ​സ് ബോ​ട്ട് യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന​ത്.

ഒ​രു ബെ​ഡ് റൂം ​മു​ത​ല്‍ അ​ഞ്ച് ബെ​ഡ് റൂം ​വ​ര​യു​ള്ള ഹൗ​സ് ബോ​ട്ടു​ക​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്.​ബോ​ട്ടി​നു​ള്ളി​ൽ മു​ൻ​പ് ചെ​റി​യ പാ​ർ​ട്ടി​ക​ളി​ൽ ഒ​തു​ങ്ങി നി​ന്ന ആ​ഘോ​ഷം ഇ​ന്നാ​ക​ട്ടെ ക​ല്യാ​ണ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്നു.​വി​വാ​ഹ നി​ശ്ച​യ​വും വി​വാ​ഹ​വും ഹൗ​സ് ബോ​ട്ടു​ക​ളി​ൽ സാ​ധാ​ര​ണ​മാ​യി​ക്ക​ഴി​ഞ്ഞു.​കേ​ര​ള​ത്തി​ൽ വി​വാ​ഹം ന​ട​ത്തു​ന്ന വി​ദേ​ശി​യ​രാ​ണ് വി​വാ​ഹ​വേ​ദി​യാ​യി ഹൗ​സ്ബോ​ട്ടി​നെ കൂ​ടു​ത​ലാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സീ​സ​ൺ അ​നു​സ​രി​ച്ച് ഹൗ​സ്ബോ​ട്ട് സ​വാ​രി​യു​ടെ നി​ര​ക്കി​നു മാ​റ്റം വ​രും.​ബെ​ഡ് റൂ​മു​ക​ളു​ടെ എ​ണ്ണം,സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം,ബോ​ട്ട് ക്യാ​റ്റ​ഗ​റി,ആ​വ​ശ്യ​പ്പെ​ടു​ന്ന ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്ക​നു​സ​രി​ച്ച് നി​ര​ക്കി​ലും വ്യ​ത്യാ​സം വ​രും.​വേ​ന​ല​വ​ധി​ക്കും ഉ​ത്സ​വ കാ​ല​ങ്ങ​ളി​ലു​മാ​ണ് സ​ഞ്ചാ​രി​ക​ൾ അ​ധി​ക​മാ​യി ഹൗ​സ് ബോ​ട്ട് യാ​ത്ര​യ്ക്ക് ത​യാ​റാ​കു​ന്ന​ത്.​രാ​വി​ലെ 11 മ​ണി​ക്ക് ആ​രം​ഭി​ച്ച് വൈ​കി​ട്ട് 5ന് ​അ​വ​സാ​നി​ക്കു​ന്ന ഡേ ​പാ​ക്കേ​ജ്,ഉ​ച്ച​യ്ക്ക് 12 മ​ണി​മു​ത​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 9 മ​ണി വ​രെ നീ​ളു​ന്ന നൈ​റ്റ് പാ​ക്കേ​ജ് എ​ന്നി​ങ്ങ​നെ ര​ണ്ട് പ്ര​ധാ​ന പാ​ക്കേ​ജു​ക​ളാ​ണ് ഹൗ​സ് ബോ​ട്ട് യാ​ത്ര​യ്ക്കു​ള്ള​ത്.​

തി​ര​ഞ്ഞെ​ടു​ക്കു​ന്ന പാ​ക്കേ​ജ് അ​നു​സ​രി​ച്ചും നി​ര​ക്കി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​വും.​നൈ​റ്റ് പാ​ക്കെ​ഡി​ൽ ബോ​ട്ട് സ​ഞ്ചാ​ര​മു​ണ്ടാ​വി​ല്ല.​ഏ​തെ​ങ്കി​ലും ഒ​രു പോ​യി​ന്‍റി​ൽ ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടി​രി​ക്കും.​ഡീ​ല​ക്സ്,പ്രീ​മി​യം ,ല​ക്ഷ്വ​റി ക്യാ​റ്റ​ഗ​റി​ക​ളി​ലാ​ണ് ബോ​ട്ടു​ക​ളു​ള്ള​ത്.ഇരു നിലകളുള്ള ബോട്ടുകളാണ് കോൺഫറൻസ് ആവശ്യങ്ങൾക്കും മറ്റുമായി അധികം ബുക്ക്  ചെയ്യപ്പെടുന്നത്.