ചികിത്സ നിഷേധിക്കപ്പെടുമ്പോള്‍ ഇരട്ടകുട്ടികളുടെ മരണവും കാണിച്ചുതരുന്നത്
ന്യൂസ് ഡെസ്‌ക്

കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടകളായ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവച്ചിട്ടുണ്ടെന്ന ആരോപണമാണ് യുവതിയുടെ കുടുംബാംഗങ്ങളും ചില ആരോഗ്യപ്രവര്‍ത്തകരും ഉന്നയിക്കുന്നത്. കിഴിശ്ശേരി സ്വദേശികളായ ഷെരീഫ് സഹല ദമ്പതികളുടെ കുട്ടികളാണ് ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജ്, ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍, എടവണ്ണ ഇ.എം.സി ഹോസ്പിറ്റല്‍ തുടങ്ങി സ്വാകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും ചികിത്സ നല്‍കുന്നതിന് വിമുഖത കാണിക്കുകയും ഗര്‍ഭിണിയായ യുവതി കൊവിഡ് മുക്തയാണെന്ന് കാണിക്കാന്‍ പി.സി.ആര്‍ ഫലം നിര്‍ബന്ധമാണെന്ന് പറഞ്ഞുവെന്നുമാണ് പരാതി ഉയരുന്നത്.

എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായ ഒരാള്‍ ചികിത്സ തേടി എത്തുമ്പോള്‍ പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണെന്ന് വാശിപിടിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തുവന്നിരിക്കുകയാണ്. പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് അഞ്ച് ആശുപത്രികളിലോളം ചികിത്സക്കായി കയറിയിറങ്ങേണ്ടി വന്ന അവസ്ഥ വിവരിക്കുകയാണ് സഹലയുടെ ഭര്‍ത്താവ് ഷെരീഫ്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മറ്റ് രോഗികള്‍ക്ക് അടിയന്തിരമായ ചികിത്സകള്‍ പോലും നിഷേധിക്കപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ