എഡിറ്റര്‍
എഡിറ്റര്‍
പൊന്‍വിള നല്‍കി മുള്ളന്‍ കക്കിരി
എഡിറ്റര്‍
Sunday 9th November 2014 1:37pm

kerala-karshakan

കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷന്‍ മാസിക എന്നിവയുടെ സഹായത്തോടെ ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിക്കുന്നു.


മരുഭൂമിയില്‍ നന്നായി വിളഞ്ഞ മുള്ളന്‍ വെള്ളരി നമ്മുടെ നാട്ടില്‍ വിളഞ്ഞത് എനിക്കത്ഭുതമായി. വെള്ളരി നന്നായിത്തന്നെ വളര്‍ന്നു. നിറയെ വിളയുണ്ടാവുകയും ചെയ്തു. ഇതിന്റെ പഴം ഏതുപ്രായത്തിലും ഉപയോഗിക്കാം മുപ്പെത്തുമ്പോള്‍ പച്ചയാണ് നിറം. പഴുക്കുമ്പോള്‍ ഓറഞ്ചു കലര്‍ന്ന മഞ്ഞനിറം, മഞ്ഞയും പച്ചയും കലര്‍ന്നതാണ് ഉള്‍ക്കാമ്പ്. അലങ്കാരപ്പഴത്തിന് പരിപോഷകമൂല്യത്തിലും, ജീവകം സി പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെയും കലവറ. വിപണിയില്‍ ഇതിന് 500 മുതല്‍ 5000 രൂപാവരെ കിലോക്ക് വിലയുണ്ടെന്നാണറിവ്.


farming-01
black-line                             കിസ്സാന്‍ /കെ.ജി. ലൂക്ക്
black-line

 നല്ല വില ലഭിക്കുവാന്‍ സാധ്യതയുള്ള ഒരിനം വെള്ളരി പേര് മുള്ളന്‍ കക്കിരി (Horned Melon ­ Cucumis metulifarsu) ആനക്കയത്തെ പോളി ഹൗസ് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനാണ് മുള്ളന്‍ കക്കിരിയുടെ നാല് വിത്ത് എനിക്കു തന്നത്. പത്തനംതിട്ട മല്ലപ്പള്ളിയിലെ എന്റെ വീട്ടുപുരയിടത്തില്‍ മറ്റു പച്ചക്കറികളോടൊപ്പം ഞാന്‍ ഇതും നട്ടു.

വെള്ളരി നന്നായിത്തന്നെ വളര്‍ന്നു. നിറയെ വിളയുണ്ടാവുകയും ചെയ്തു. ഇതിന്റെ പഴം ഏതുപ്രായത്തിലും ഉപയോഗിക്കാം മുപ്പെത്തുമ്പോള്‍ പച്ചയാണ് നിറം. പഴുക്കുമ്പോള്‍ ഓറഞ്ചു കലര്‍ന്ന മഞ്ഞനിറം, മഞ്ഞയും പച്ചയും കലര്‍ന്നതാണ് ഉള്‍ക്കാമ്പ്. അലങ്കാരപ്പഴത്തിന് പരിപോഷകമൂല്യത്തിലും, ജീവകം സി പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെയും കലവറ. വിപണിയില്‍ ഇതിന് 500 മുതല്‍ 5000 രൂപാവരെ കിലോക്ക് വിലയുണ്ടെന്നാണറിവ്.

മരുഭൂമിയില്‍ നന്നായി വിളഞ്ഞ മുള്ളന്‍ വെള്ളരി നമ്മുടെ നാട്ടില്‍ വിളഞ്ഞത് എനിക്കത്ഭുതമായി. സസ്യസ്‌നേഹിയായ ശ്രീ. രാധാകൃഷ്ണനിലൂടെയാണ് ഡോ. പി. രാജേന്ദ്രന് ഈ കക്കിരിക്കുഞ്ഞനെ ലഭിച്ചത്. മാഹി സ്വദേശി രാധാകൃഷ്ണന്‍ ദുബായ് ഫ്‌ളൈറ്റ് പ്രോഗ്രാം ഓഫീസറാണ്. വളര്‍ത്തുവെള്ളരിയുടെ മുന്‍ഗാമിയെന്നാണിതറിയപ്പെടുന്നത്. ന്യൂസിലാന്റിലും, ആസ്‌ട്രേലിയയിലും, ചിലിയിലും, കാലിഫോര്‍ണിയായിലും ഒക്കെ വളരുമെങ്കിലും ഇന്ത്യയില്‍ ഇത് അപൂര്‍വ്വണ്ടമായി മാത്രമെ വളരുന്നുള്ളൂ.

വലിയ വില നല്‍കി മുള്ളന്‍ കക്കിരി വാങ്ങിക്കഴിക്കുന്നത് ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളാണ്. ആഫ്രിണ്ടക്കന്‍ മുള്ളന്‍ കക്കിരി ഇംഗ്ലീഷ് തക്കാളിയെന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. മുകളിലേക്കു പടരുന്ന രീതിയിലാണ് ഞാന്‍ കൃഷി ചെയ്തത്. കൂടാതെ പ ന്തണ്ടലിനു സമീപം വളര്‍ത്തിയതിനാല്‍ അതിലേക്കും പടര്‍ന്നു.

ധാരാളം കായ്കളും വിളഞ്ഞു. തികച്ചും ജൈവകൃഷിയായിരുന്നു എന്റേത്. അഴുകിയ കളമിശ്രിതം, ചാണകം, പിണ്ണാക്ക് സ്ലറി പുളിപ്പിച്ച് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയായിരുന്നു. ധാരാളം ചെറുവേരുകള്‍ പൊട്ടിയിരുന്നു. ചുവട്ടില്‍ മണ്ണിട്ടു കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇലയിലും, തണ്ടിലും നിറയെ മുള്ളുകളുള്ള ഇതില്‍ കീടശല്യം നന്നേ കുറവായിരുന്നു. പിടിച്ച കായ്കള്‍ എല്ലാം വിളഞ്ഞുകിട്ടിയെന്നതും എടുത്തപറയേണ്ട കാര്യമാണ്.

കായ് പിടിക്കാന്‍ മുട്ട അമിനോ അമ്ലം 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ദിവസത്തില്‍ നല്‍കിയതിനാല്‍ കായ്‌പൊഴിച്ചിലും കുറവായിരുണ്ടന്നു. കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാത്ത കായ്കള്‍ പിടിച്ചു എന്നുണ്ടള്ളത് വളരെ കൗതുകമായിക്കാണുന്നു. നാലുവിത്ത് പാകിയതില്‍ രണ്ടു ചുവടുമാത്രമാണ് പൂര്‍ണ്ണവളര്‍ച്ചയെത്തി വിളവുതന്നത്. എന്നിട്ടും 120 കായ്കള്‍ കിട്ടി.

പഴുത്തകായ്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം വളരെ ആരോഗ്യദായകവും, സുഖകരവുമായ അനുഭവമായി. ചെറിയ കായ്കള്‍ ഗ്രീന്‍സലാഡിന് ഉത്തണ്ടമവും. അനന്തസാധ്യതയുള്ള ഈ വിള വാണിജ്യ കൃഷിക്ക് ശുപാര്‍ശ ചെയ്യാന്‍ എനിക്ക് സന്തോണ്ടഷമേയുള്ളൂ.

ഇഫ്‌കോ കിസാന്‍ സഞ്ചാര്‍ ലിമിറ്റഡ് സ്റ്റേറ്റ് മാനേജരാണ് ലേഖകന്‍

ഫോണ്‍: 9895172356

Advertisement