ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഖേലോട്ട്. ഇപ്പോഴത്തേത് തുടക്കത്തിലെ ട്രെന്റ് മാത്രമാണെന്നും സഖ്യ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അശോക് ഖേലോട്ട് പറഞ്ഞു.
കര്‍ണാടകയില്‍ 81 ഇടത്ത് കോണ്‍ഗ്രസ് 93 ഇടത്ത് ബി.ജെ.പിയുമാണ് മുന്നില്‍ 41 സീറ്റില്‍ ജെ.ഡി.എസും മുന്നേറുന്നുണ്ട്.
Dont Miss കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി: മത്സരിച്ച രണ്ടിടത്തും സിദ്ധരാമയ്യ ഏറെ പിന്നില്‍
വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ അശോക് ഖേലോട്ട് ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ വിശദാംശകള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ടിടങ്ങളിലും പിന്നിലാണ്. ചാമുണ്ഡേശ്വരിയിലും ബെദാമിയിലുമാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബെദാമിയില്‍ ഖനി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീരാമലുവാണ് സിദ്ധരാമയ്യയുടെ എതിരാളി.
മൈസൂരു ജില്ലയിലാണ് ചാമുണ്ഡേശ്വരി മണ്ഡലം. ഇവിടെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയാണ് മുന്നില്‍. ബി.ജെ.പിയുടെ എസ്.ആര്‍ ഗോപാലറാവു മൂന്നാം സ്ഥാനത്താണ്. 12000ത്തോളം വോട്ടുകള്‍ക്കാണ് ഇവിടെ സിദ്ധരാമയ്യ പിന്നിട്ടുനില്‍ക്കുന്നത്.
