തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലേക്ക് പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങൾ, പരാതികൾ എന്നിവയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ ‘ബഹുമാനപ്പെട്ട’ എന്ന് രേഖപ്പെടുത്തണമെന്ന ഉത്തരവിറക്കി ഭരണപരിഷ്കാര വകുപ്പ്.
ഓഗസ്റ്റ് 30 ന് പുറത്തിറക്കിയ ഉത്തരവിൽ അണ്ടർ സെക്രട്ടറിയാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 18 ന് വിരുദ്ധമാണെന്നും സൈനിക അക്കാദമിക് പദവികളിൽ ഉള്ളവരെയാണ് സ്ഥാനപ്പേരുകൾ വിളിക്കുന്നതെന്നുമുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
ഉത്തരവിന്റെ പൂർണരൂപം
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് – പൊതു ജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങളിൽ മറുപടി നൽകുന്ന മാർഗ നിർദേശങ്ങൾ സംബന്ധിച്ച്.
പൊതു ജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങൾ/പരാതികൾ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും നടപടികൾ സ്വീകരിച്ചതിൻ്റെ ഭാഗമായി നിവേദകർക്കും, അപേക്ഷകർക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.
Content Highlight: ‘Honorable ‘ should be mentioned in replies to the public: Department of Administrative Reforms