ഫഹദിന്റെ ആ സിനിമ പോലെയുള്ള ചിത്രങ്ങളോടാണ് എനിക്ക് താത്പര്യം: ഹണി റോസ്
Malayalam Cinema
ഫഹദിന്റെ ആ സിനിമ പോലെയുള്ള ചിത്രങ്ങളോടാണ് എനിക്ക് താത്പര്യം: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 1:50 pm

സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന, ചര്‍ച്ചകള്‍ക്കിടയാവുന്ന ഒരു വ്യക്തിയാണ് ഹണി റോസ്. തന്റേതായ കാഴ്ചപ്പാടുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ഹണി റോസ് എന്നും വേറിട്ട് നില്‍ക്കാറുണ്ട്.

സിനിമയിലെ ഇരുപതാം വര്‍ഷത്തില്‍ നായികാപ്രാധാന്യമുള്ള പുതിയ ചിത്രവുമായി എത്തുകയാണ് ഹണി റോസ്. ഡിസംബര്‍ ആറിന് തിയേറ്ററില്‍ ഇറങ്ങാനിരിക്കുന്ന റേച്ചല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഹണി. ഉറങ്ങാത്ത ഭൂതകാലത്തിന്റെ അവശേഷിപ്പുകളുമായി പ്രതികാരം ചെയ്യാനെത്തുന്ന റേച്ചലിന്റെ കഥയാണിത്.

ഹണി റോസ് Photo: Screen grab/ Filmibeat Malayalam

എങ്ങനത്തെ സിനിമകളാണ് കൂടുതല്‍ എക്‌സൈറ്റ് ചെയ്യിപ്പിച്ചത് എന്ന ചോദ്യത്തിന് റെഡ് എഫ് എമ്മിനോട് മറുപടി പറയുകയായിരുന്നു താരം. തനിക്കെന്നും പ്രിയം ചിരിപ്പിക്കുകയും എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്ന സിനിമകളോടാണെന്ന് താരം പറഞ്ഞു. തന്നെ ആവേശം കൊള്ളിക്കുന്ന സിനിമകളോടാണ് കൂടുതല്‍ ഇഷ്ടമെന്നും ഹണി പറയുന്നു.

‘ഞാന്‍ ഒരു ഫണ്‍ ലവിങ് പേഴ്‌സണ്‍ ആണ്. ഹ്യൂമര്‍ ബേസില്‍ വരുന്ന സിനിമകളോടാണെനിക്ക് കൂടുതല്‍ താല്പര്യം തിയേറ്ററില്‍ പോയാലും ഫഹദ് ചെയ്തതുപോലെയുള്ള ആവേശം ടൈപ്പ് സിനിമകളോട് ആണ് കൂടുതല്‍ ഇഷ്ടം,’ ഹണി റോസ് പറയുന്നു. തമിഴില്‍ ഈ ഒരു ടൈപ്പ് സിനിമ വരാനുണ്ടെന്നും താന്‍ അതിന്റെ നിര്‍മാതാവാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിന്റെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ഹണി പറഞ്ഞു.

നവാഗതയായ ആനന്ദിനി ബാലയാണ് റേച്ചല്‍ സിനിമയുടെ സംവിധായക. റേച്ചല്‍ സിനിമ എന്തുകൊണ്ടും ഒരു സ്ത്രീ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചിത്രമാണെന്നും പിന്നണി പ്രവര്‍ത്തകരില്‍ സ്ത്രീ സാന്നിധ്യം കൂടുതലാണെന്നും ഹണി പറയുന്നു.

2005-ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഹണി 2012-ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടി. ഡിസംബര്‍ ആറിന് തിയേറ്ററില്‍ എത്തുന്ന റേച്ചല്‍ ചിത്രത്തില്‍ ഹണി റോസിനൊപ്പം ജാഫര്‍ ഇടുക്കി, ബാബുരാജ്, വിനീത് തട്ടില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

Content Highlight: Honey Rose saying she prefer movies like Aavesham