ഹോണ്ടയുടെ സി.ബി.ഷൈന്‍ എസ്.പി., ലിവോ,ഡ്രീം യുഗ ഇന്ത്യയില്‍ അവതരിപ്പിച്ചു
D'Wheel
ഹോണ്ടയുടെ സി.ബി.ഷൈന്‍ എസ്.പി., ലിവോ,ഡ്രീം യുഗ ഇന്ത്യയില്‍ അവതരിപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 6:43 pm

ഹോണ്ടയുടെ ജനപ്രിയമോഡലുകളായ സി.ബി.ഷൈന്‍ എസ്.പി., ലിവോ,ഡ്രീം യുഗ എന്നിവയുടെ പുതിയപതിപ്പ്് ഇന്ത്യയില്‍ അവതരിപ്പിച്ചു. പഴയതിന്റ മഹിമ കുറയാതെ തന്നെ കൂടുതല്‍ സ്റ്റെലിഷും കുറെക്കൂടചി മികച്ച ഫീച്ചേഴ്സുമായാണ് പുതിയ മോഡലുകളുടെ കടന്നുവരവ്.

ഹോണ്ടാ സി.ബി.ഷൈന്‍ എസ്.പി 125cc യുടെ ഡല്‍ഹി ഷോറൂം വില 62,032. ഹോണ്ടാ 110സി.സി ബൈക്കുകളായ ലിവോ, ഡ്രീം യുഗയുടെ ദല്‍ഹി ഷോറൂം വില 56,230 ഉം, 52,741 രൂപയുമാണ്. ഹോണ്ടാ എക്കോ ടെക്‌നോളജിയിലുള്ളതാണ് ഓരോ ഇനവും.

ഹോണ്ടാ സി.ബി.ഷൈന്‍ എസ്.പി 125cc യില്‍ സ്റ്റെലിഷോടുകൂടിയ മസ്‌കുലര്‍ ടാങ്കുകളും, ഡിജിറ്റല്‍ അനലോഗ് മീറ്ററും,എക്കോ ടെക്കനോളജി എഞ്ചിനും സി.ബി.ഷൈന്‍ എസ്.പി യെ കരുത്തനാക്കുന്നു.

മറ്റ് രണ്ട് 110cc ബൈക്കുകളായ ലിവോ,ഡ്രീം യുഗ സ്റ്റെലിഷായ ഗ്രാഫിക്ക് അനലോഗുകളും,ഡിജിറ്റല്‍ അനലോഗ് മീറ്ററോടുകൂടെയാണ് എത്തിയിരിക്കുന്നത്.