എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാനുമായുള്ള മത്സരങ്ങള്‍ ഹോക്കി ഇന്ത്യ ഉപേക്ഷിച്ചതായി നരിന്ദര്‍ ബട്ര
എഡിറ്റര്‍
Sunday 14th December 2014 4:45pm

hockey-01

ഭുവനേശ്വര്‍: പാകിസ്ഥാന്‍ കളിക്കാരന്‍ അശ്ലീല ആംഗ്യം കാണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനുമായുള്ള എല്ലാ കളികളും ഇന്ത്യ റദ്ദ് ചെയ്തു. കഴിഞ്ഞ ദിവസം ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തല്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. 4-3നായിരുന്നു പാകിസ്ഥാന്റെ വിജയം.

മത്സരത്തിന് ശേഷമാണ് പാകിസ്ഥാന്‍ കളിക്കാരന്‍ അശ്ലീല ആംഗ്യം കാണിച്ചത്. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍(എഫ്.ഐ.എച്ച്) കളിക്കാരനെതിരെ കര്‍ശന നടപടിയെടുക്കുന്നത് വരെ പാകിസ്ഥാനുമായി കളിക്കില്ല എന്നാണ് ഹോക്കി ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കാണികള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെയാണ് അശ്ലീല ആഗ്യം കണിച്ചിരുന്നത്. പാകിസ്ഥാന്‍ കോച്ച് ഷഹ്നാസ് ഷേയ്ക്ക് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് എഫ്.ഐ.എച്ച് നിയമനടപടുകള്‍ സ്വീകരിക്കാതിരിക്കുകയായിരുന്നു.

‘ ഇത് വലിയ തെറ്റും നാണക്കേടും ആണ്. പക്ഷേ വളരെ ദുര്‍ബ്ബലമായ ശിക്ഷാ നടപടിയാണ് എഫ്.ഐ.എച്ച് കൈകൊണ്ടിരിക്കുന്നത്. അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഒരു കായിക താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ഇന്ത്യക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഹോക്കി ഇന്ത്യ എഫ്.ഐ.എച്ചിനെ അറിയിച്ചിട്ടുണ്ട്.’ ഹോക്കി ഇന്ത്യ പ്രസിഡന്റ് നരിന്ദര്‍ ബട്ര പറഞ്ഞു.

‘ മാര്‍ച്ചില്‍ നടക്കുന്ന വനിതകളുടെ ഹോക്കിക്ക് ശേഷം ഒരു ഇന്‌റര്‍ നാഷണല്‍ മത്സരവും ഇന്ത്യ കളിക്കില്ല. പാകിസ്ഥാനെതിരെ ശക്തമായ നടപടി കൈകൊണ്ടില്ലെങ്കില്‍ 2018 ലെ പുരുഷ ലോകകപ്പിലടക്കം ഇന്ത്യ കളിക്കില്ല’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ചാമ്പന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിരുന്നത്. 3-4 ആയിരുന്നു ഇന്ത്യയുടെ തോല്‍വി.

വാശിയേറിയ മത്സരത്തില്‍ മുഹമ്മദ് അള്‍സാന്‍ ഖദീര്‍ ആണ് 17ാം മിനിറ്റിലും 59ാം മിനിറ്റിലും ഗോള്‍ നേടി പാകിസ്ഥാന്റെ വിജയ ശില്‍പ്പി ആയത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയിരുന്നത് ഇന്ത്യയായിരുന്നു. ഗുര്‍ജിന്തര്‍ സിങ് ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയിരുന്നത്.

നിലവിലെ ലോക റാംങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെയാണ് ചാംമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്. ഫൈനലില്‍ പാക്കിസ്ഥാനോട് ഏറ്റുമുട്ടുന്നത് ജര്‍മ്മനിയാണ് . മൂന്നാം സ്ഥാനത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് പോരാട്ടം.

Advertisement