ഇന്റര്‍നാഷ്ണല്‍ ലെവലില്‍ വരണം, എന്നാല്‍ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ പറ്റണം അങ്ങനെയാണ് സ്‌കോറിങ്ങ് ചെയ്തത്: ഹിഷാം അബ്ദുള്‍ വാഹബ്
Malayalam Cinema
ഇന്റര്‍നാഷ്ണല്‍ ലെവലില്‍ വരണം, എന്നാല്‍ മലയാളികള്‍ക്ക് ആസ്വദിക്കാന്‍ പറ്റണം അങ്ങനെയാണ് സ്‌കോറിങ്ങ് ചെയ്തത്: ഹിഷാം അബ്ദുള്‍ വാഹബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th July 2025, 3:56 pm

സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് ഹിഷാം ശ്രദ്ധേയനായത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തെലുങ്കില്‍ മൂന്ന് സിനിമകള്‍ക്ക് ഹിഷാം സംഗീതം നല്‍കി.

ഈയടുത്ത് പുറത്ത് വന്ന കേരള ക്രൈ ഫയല്‍സ് സീരിസിന്റെ രണ്ടാം സീസണിന് ഹിഷാമാണ് സംഗീതം നല്‍കിയത്. സീരീസ് ഹിറ്റായതിന് പിന്നില്‍ ഹിഷാമിന്റെ സ്‌കോറിനുള്ള പങ്ക് ചെറുതല്ല. ഇപ്പോള്‍ സീരിസിലെ മ്യൂസിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഹിഷാം. റൊമാന്റികും മെലഡിയും ചെയ്തുശീലിച്ച തനിക്ക് ക്രൈം ഴോണര്‍ വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.


ഓരോ എപ്പിസോഡിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാനും കഥാപാത്രങ്ങളുടെ ഇമോഷണല്‍ ഫീലിങ് കൊണ്ടുവരുക എന്നതും വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗീതം ഇന്റര്‍നാഷണല്‍ ലെവലില്‍ ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ മലയാളികള്‍ക്ക് ആസ്വദിക്കാനും പറ്റണം, ആ രീതിയിലാണ് ഇതിന്റെ സ്‌കോറിങ് ചെയ്തതെന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു.

‘റൊമാന്റികും മെലഡിയും ചെയ്തുശീലിച്ച എനിക്ക് ക്രൈം ഴോണര്‍ വെല്ലുവിളിയായിരുന്നു. ഓരോ എപ്പി സോഡിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കണം. കഥാപാത്രങ്ങളുടെ ഇമോഷണല്‍ ഫീലിങ് കൊണ്ടുവര ണം. ഇതെല്ലാമായിരുന്നു വെല്ലുവിളി.

ഇന്റര്‍നാഷണല്‍ ലെവലില്‍ വരുന്നരീതിയില്‍ ചെയ്യണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, മലയാളികള്‍ക്ക് ആസ്വദിക്കാനും പറ്റണം. ആ രീതിയിലാണ് ഇതിന്റെ സ്‌കോറിങ് ചെയ്തത്. ഗംഭീരമായ ഫീഡ്ബാക്കാണ് സ്‌കോറിനെക്കുറിച്ച് ലഭിക്കുന്നത്. സംവിധായകന്‍ അഹമ്മദ് കബീര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ഇതിന് പിന്നിലുണ്ട്,’ ഹിഷാം അബ്ദുള്‍ പറയുന്നു.

Content Highlight: Hesham Abdul Wahab talks about the music of Kerala Crime Files.