സാൾട്ട് മംഗോ ട്രീ എന്ന ചിത്രത്തിലൂടെ സംഗീത ലോകത്തേക്ക് കടന്നുവന്ന ആളാണ് ഹിഷാം അബ്ദുൽ വഹാബ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന ഹൃദയത്തിലൂടെയാണ് ഹിഷാം മലയാളികൾക്ക് സുപരിചിതനായത്.
മികച്ച സംഗീത സംവിധായകനുള്ള പുരസ്‌ക്കാരവും ഹിഷാം ഹൃദയത്തിലൂടെ സ്വന്തമാക്കി. തുടർന്ന് തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള സംഗീത സംവിധായകനായി ഹിശാം മാറി. ഇപ്പോഴിതാ നിരവധി ആരാധകരുള്ള താരദമ്പതികളായ വിജയ് ദേവരകൊണ്ടയെകുറിച്ചതും രശ്‌മികയെയും കുറിച്ചും സംസാരിക്കുകയാണ് ഹിഷാം.
അവരുമായി തനിക്ക് നല്ല ബന്ധമാണെന്നും അതെന്നും നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹിഷാം.
‘വിജയ്‌യുമായും രശ്‌മികയുമായും നല്ല ബന്ധമുണ്ട്. ഞാൻ ആദ്യം സംഗീതം ചെയ്‌ത തെലുഗു ചിത്രം ‘കുഷി’യിൽ വിജയ് ആയിരുന്നു നായകൻ. സ്വാഭാവികമായും ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നു. രശ്‌മികയുടെ ‘ദ ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിനും ഞാൻ സംഗീതം ചെയ്തിട്ടുണ്ട്.
താൻ എങ്ങനെയാണ് സംഗീതത്തിലേക്ക് എത്തിപെട്ടതെന്നും സംഗീതത്തോട് എങ്ങനെയാണ് തനിക്ക് മോഹം വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ആലപ്പുഴയിലെ വെള്ളക്കിണർ ആണ് സ്വദേശം. ജനിച്ചത് ഇവിടെയാ ണെങ്കിലും കുട്ടിക്കാലവും പഠനവുമെല്ലാം റിയാദിലായിരുന്നു. ഉപ്പ റിയാദിൽ അക്കൗണ്ടന്റായിരുന്നു. ഉമ്മ അവിടെ സ്‌കൂളിൽ മലയാളം ടീച്ചറും. ഉമ്മയാണ് അവിടുത്തെ ഇന്ത്യൻ സിലബസിലേക്ക് മലയാളം കൊണ്ടുവരുന്നത്. സംവിധായകൻ ഫാസിൽ എന്റെ മൂത്താപ്പയാണ്.
വീട്ടിൽ ഉപ്പുപ്പയ്ക്കായിരുന്നു സംഗീതത്തോട് താത്പര്യം അദ്ദേഹം രാജഭരണ കാലത്ത് കൊട്ടാരത്തിൽ ഹിന്ദുസ്ഥാനി പാടുന്ന ആളായിരുന്നു. ഉപ്പൂപ്പയുടെ ഇഷ്ടം എനിക്കും കിട്ടി.
റിയാദിലുള്ളപ്പോൾ തന്നെ സംഗീതം പഠിച്ചു അവിടെ ജോണി മാഷിന് കീഴിലായിരുന്നു കർണാടക സംഗീത പഠനം സന്യാൾ എന്ന അധ്യാപക ന് കിഴിൽ ഹിന്ദുസ്ഥാനിയും. പ്ലസ്ടു വരെ അവിടെ പഠിച്ചു. ആ സമയത്താ ണ് സ്റ്റാർ സിങ്ങറിലേക്കുള്ള വരവ്. അതോടെ നാട്ടിലേക്ക് മാറി നാട്ടിൽ കൊല്ലം ബാലമുരളി സാറിന് കീഴിലായി പഠനം,’ ഹിഷാം പറഞ്ഞു.
Content Highligth: Hisham abdul vahab talk about his relationship between Vijay Deverakonda and rashmika
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.