കേരളത്തിലെ സമ്മേളന നഗരിക്ക് 'ഗോഡ്‌സെ നഗര്‍' എന്ന് പേരിട്ട് ഹിന്ദുമഹാസഭ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
Kerala News
കേരളത്തിലെ സമ്മേളന നഗരിക്ക് 'ഗോഡ്‌സെ നഗര്‍' എന്ന് പേരിട്ട് ഹിന്ദുമഹാസഭ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 9:58 am

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ കേരളത്തില്‍ സമ്മേളന നഗരിയൊരുക്കി ഹിന്ദു മഹാസഭ. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴ കുത്തിയതോട് ഫെബ്രുവരി 21 ന് സംഘടിപ്പിച്ച സംസ്ഥാന സമ്മേളന നഗരിയ്ക്കാണ് ഗോഡ്‌സെയുടെ പേരിട്ടത്.

കുത്തിയതോട് എന്‍.എസ്.എസ് കരയോഗം ഹാളാണ് ഗോഡ്‌സെ നഗറാക്കിയത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല.

വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഗോഡസെയുടെ പേരില്‍ സമ്മേളന നഗരി രൂപീകരിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഡി.സി.സി അധ്യക്ഷന്‍ എം. ലിജു ആവശ്യപ്പെട്ടു.

സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പരിപാടി നടന്നതായി അറിവില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നുമാണ് കുത്തിയതോട് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindu Mahasabha Nathuram Vinayak Godse Godse Nagar Alappuzha