ന്യൂദല്‍ഹി: ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രശസ്ത കലാകാരനായ എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി. ദല്‍ഹി ആര്‍ട്ട് ഗാലറിയായിരുന്ന ഡി.എ.ജയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നും കണ്ടുകെട്ടണമെന്നുമാണ് ദല്‍ഹി കോടതി ഉത്തരവിട്ടത്.
ഹരജിയില്‍ പറയുന്നതനുസരിച്ച് വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പെയിന്റിങ്ങ് കണ്ടുകെട്ടണമെന്നും ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.