കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ പേര് പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'കേരളം അഭിമാനമെന്ന്' ആരോഗ്യസെക്രട്ടറി
Kerala
കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തിന്റെ പേര് പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'കേരളം അഭിമാനമെന്ന്' ആരോഗ്യസെക്രട്ടറി
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 11:47 am

ന്യൂദല്‍ഹി: വ്യാഴാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച ശേഷം ചൈനയില്‍ നിന്ന് വന്നതുമുതല്‍ അടുത്തിടപഴകിയവരെ വരെ കണ്ടെത്തി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെ കേരളത്തിന്റെ പേര് എടുത്തുപറയാതെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കേളത്തിന്റെ പേര് മന്ത്രി മറന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘കേരളം നമ്മുടെ അഭിമാനമാണ്’ എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യസെക്രട്ടറി പ്രീതി സുധന്റെ മറുപടി. ഇതിന് ശേഷം പുറത്തിറക്കിയ മന്ത്രിയുടെ പത്രക്കുറിപ്പില്‍ കേരളത്തെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.

കോവിഡ്-19 സംശയിക്കുന്നവരെ പരിശോധിക്കുന്നതില്‍ കേരളം നിപ്പയുടെ കാര്യത്തില്‍ സ്വീകരിച്ച വഴി പിന്തുടരുന്നതായി ആരോഗ്യസെക്രട്ടറി പ്രീതി സുധന്‍ പറഞ്ഞു. ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച ഏക സംസ്ഥാനമായ കേരളത്തില്‍ ആരോഗ്യവകുപ്പു നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ആരോഗ്യസെക്രട്ടറിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച കേരളത്തിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും പരിശോധനഫലം തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റു രണ്ട് പേരുടെ കാര്യത്തില്‍ രോഗമുക്തരായി എന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയേ വരാനുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.