ooommen[] കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസിലെ തുടരന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മുന്‍ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്.

ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്, ടി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അറിയിച്ചു. അതേസമയം ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.